Advertisment

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു കടിഞ്ഞാണിടാന്‍ യൂറോപ്യന്‍ യൂണിയന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
fghjkl;lkbnb

ബ്രസല്‍സ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നിയമം കൊണ്ടുവരാന്‍ യൂറോപ്യന്‍ യൂണിയനില്‍ ധാരണ. മനുഷ്യരാശിയുടെ നിലനില്‍പിന് ഭീഷണിയാകുമെന്ന് മുന്നറിയിപ്പ് നല്‍കപ്പെട്ട സാഹചര്യത്തിലാണിത്.

യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ പാര്‍ലമെന്റും ഒരാഴ്ചക്കിടെ 37 മണിക്കൂര്‍ ചര്‍ച്ച നടത്തിയാണ് ധാരണയിലെത്തിയത്. നിര്‍മിത ബുദ്ധിയുടെ ഉപയോഗത്തിന് സമഗ്ര മാര്‍ഗനിര്‍ദേശവും വ്യവസ്ഥകളും കൊണ്ടുവരുന്ന ആദ്യ രാജ്യാന്തര കൂട്ടായ്മയായി യൂറോപ്യന്‍ യൂനിയന്‍ മാറും. ഇതിനി യൂറോപ്യന്‍ പാര്‍ലമെന്റില്‍ അടുത്ത വര്‍ഷം വോട്ടിനിട്ട് അംഗീകാരം നേടണം.

നിയമലംഘനത്തിന് 3.8 കോടി ഡോളര്‍ (ഏകദേശം 317 കോടി രൂപ) വരെയോ അല്ലെങ്കില്‍ കമ്പനിയുടെ ആഗോള വിറ്റുവരവിന്റെ ഏഴു ശതമാനമോ പിഴ ചുമത്തുന്നത് പരിഗണിക്കുന്നു. നിര്‍ദിഷ്ട നിയമത്തിനെതിരെ എ.ഐ കമ്പനികള്‍ ലോബീയിങ് നടത്തുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അടച്ചിട്ട മുറിയിലായിരുന്നു ചര്‍ച്ച. നിയമത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടില്ലെങ്കിലും 2025നുമുമ്പ് നിയമം നിലവില്‍ വരുമെന്നാണ് കരുതുന്നത്. 

artificial intelligence
Advertisment