Advertisment

വ്യാജ സ്റ്റുഡന്റ് വിസ കുംഭകോണം: ഐറിഷ് സ്കൂളുകള്‍ ആശങ്കയില്‍

New Update
gfdsertyu

ഡബ്ളിന്‍: അയര്‍ലന്‍ഡില്‍ റെസിഡന്‍സ് പെര്‍മിറ്റുകള്‍ സ്വന്തമാക്കാന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ളവര്‍ക്ക് കൃത്രിമ രേഖകള്‍ ചമച്ച് വ്യാജ സ്ററുഡന്റ് വിസ തരപ്പെടുത്തിക്കൊടുക്കുന്ന റാക്കറ്റുകള്‍ രാജ്യത്തെ സ്കൂളുകളെ ആശങ്കയിലാക്കുന്നു.

Advertisment

എന്‍റോള്‍മെന്റ് ലെറ്ററുകള്‍ കിട്ടിയ ശേഷം വ്യാജ വിസക്കാര്‍ ഇത് ഇമിഗ്രേഷന്‍ അധികൃതര്‍ക്കു സമര്‍പ്പിച്ച് റെസിഡന്‍സ് പെര്‍മിറ്റ് നേടും. എന്നാല്‍, പ്രവേശനം നേടിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചേരുകയുമില്ല. മറ്റു ജോലികള്‍ക്കായാണ് ഇവര്‍ അയര്‍ലന്‍ഡില്‍ തുടരുന്നത്.

ഇത്തരത്തില്‍ നിരവധി ലാംഗ്വേജ് സ്കൂളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. യഥാര്‍ഥ അഡ്മിഷനുകള്‍ക്കു പകരം വ്യാജ അഡ്മിഷനുകള്‍ വര്‍ധിക്കുകയും, അവര്‍ സ്കൂളില്‍ ചേരാതിരിക്കുകയും ചെയ്യുന്നതോടെ വിദ്യാര്‍ഥികളുടെ എണ്ണം കുത്തനെ കുറഞ്ഞിരിക്കുകയാണ്. പല സ്കൂളുകളും ഇതോടെ അധികമായി വന്ന അധ്യാപകരെ പിരിച്ചുവിടാന്‍ വരെ നിര്‍ബന്ധിതമായി.

ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ വേണമെന്നാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്. എന്‍റോള്‍മെന്റ് ലെറ്ററില്‍ ക്യുആര്‍ കോഡ് അടക്കമുള്ള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും ഇവര്‍ പറയുന്നു.

Fake student visa scam
Advertisment