Advertisment

ആദ്യ ഇന്തോ-കനേഡിയൻ ഫിസിഷ്യൻ ഡോ. ഗുർദേവ് സിംഗ് ഗിൽ അന്തരിച്ചു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nbvcdfghj
ഒട്ടാവ: കാനഡയിലെ ആദ്യ ഇന്ത്യൻ വംശജനായ ഫിസിഷ്യൻ ഗുർദേവ് സിംഗ് ഗിൽ (92) അന്തരിച്ചു. കാനഡയിൽ പ്രാക്ടീസ് ചെയ്ത ആദ്യ ഇന്തോ-കനേഡിയൻ എന്ന നിലയിൽ ചരിത്രം സൃഷ്ടിച്ച ഗുർദേവ് സിംഗിന് 92 വയസായിരുന്നു. കാനഡയിലെ ന്യൂ വെസ്റ്റ്മിൻസ്റ്റർ നഗരത്തിലായിരുന്നു അന്ത്യം. 

കാനഡയിൽ ഏകദേശം 2,000 ദക്ഷിണേഷ്യക്കാർ മാത്രമുണ്ടായിരുന്ന 1949-കാലത്താണ് ഇന്ത്യയിൽ നിന്ന് കാനഡയിലേക്ക് ഗിൽ എത്തിയത്. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ആദ്യത്തെ ഇൻഡോ-കനേഡിയനാണെന്ന് ബ്രിട്ടീഷ് കൊളംബിയ സർക്കാർ പറയുന്നു.  ഡിസംബർ 17 ന് അന്തരിച്ച ഗില്ലിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞായറാഴ്ച, കമ്മ്യൂണിറ്റി അംഗങ്ങൾ വാൻകൂവറിലെ ഒരു ഗുരുദ്വാരയിൽ ഒത്തുകൂടിയിരുന്നു. 

സെന്റ് മേരീസ്, റോയൽ കൊളംബിയൻ, ക്വീൻസ് പാർക്ക് ആശുപത്രികളിലെ സജീവ സ്റ്റാഫ് അംഗമായിരുന്ന അദ്ദേഹം കാൻസർ സൊസൈറ്റി, റോട്ടറി ക്ലബ്, ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവയുടെ ധനസമാഹരണത്തിലും മുൻനിരയിലുണ്ടായിരുന്നു.

സംഗീതജ്ഞൻ ബ്രയാൻ ആഡംസ്, ഒളിമ്പിക് മെഡലിസ്റ്റ് ജിംനാസ്റ്റ് ലോറി ഫംഗ്, വ്യവസായി ജിം പാറ്റിസൺ തുടങ്ങിയ പ്രമുഖർക്കൊപ്പം 1990-ൽ ഓർഡർ ഒഫ് ബ്രിട്ടീഷ് കൊളംബിയ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

കനേഡിയൻമാർക്കൊപ്പം ആദരിക്കപ്പെട്ട അദ്ദേഹം ആ അംഗീകാരത്തിൽ വളരെയധികം സന്തോഷിച്ചിരുന്നതായി ചെറുമകൻ ഇമ്രാൻ ഗിൽ പറഞ്ഞു. എലിസബത്ത് രാജ്ഞി II ഡയമണ്ട് ജൂബിലി മെഡലും അദ്ദേഹത്തിന് ലഭിച്ചു.

കാനഡയിലെ പ്രവർത്തനങ്ങൾക്കൊപ്പം തന്നെ 1949-ൽ ഉപേക്ഷിക്കപ്പെട്ട പഞ്ചാബി ഗ്രാമങ്ങളിൽ ശുചീകരണ അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാൻ ഗിൽ ശ്രദ്ധാലുവായിരുന്നെന്നും ഗിൽ പറഞ്ഞു. 



ഗിൽ വാൻകൂവറിലെ ഖൽസ ദിവാൻ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. സൗത്ത് വാൻകൂവറിൽ ഒരു പുതിയ ഗുരുദ്വാരയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തു. അക്കാലത്ത് കാനഡയിൽ പ്രാദേശിക സിഖുകാർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ.

വിശ്വാസ സമൂഹത്തിനായി ്ആരാധന, ഭക്ഷണം, കമ്മ്യൂണിറ്റി ഇവന്റുകൾ എന്നിവ നൽകുന്നതായി ഒരു പുതിയ കെട്ടിടം പണിയുന്നതിനായി ഫണ്ട് സ്വരൂപിക്കാൻ സജീവമായ ശ്രമമാണ് ഗില്ലിന്റെ നേതൃത്വത്തിൽ നടന്നതെന്ന് സൗത്ത് വാൻകൂവർ ഗുരുദ്വാരയുടെ അസിസ്റ്റന്റ് സെക്രട്ടറി ജർനൈൽ സിംഗ് ഭണ്ഡൽ പറഞ്ഞു.

ന്യൂ വെസ്റ്റ്മിൻസ്റ്ററിൽ 40 വർഷത്തെ പരിശീലനത്തിന് ശേഷമാണ് അദ്ദേഹം വിരമിച്ചത്. ഗിൽ സ്ഥാപിച്ച ഇന്തോ-കനേഡിയൻ ഫ്രണ്ട്ഷിപ്പ് സൊസൈറ്റിയിലൂടെ പഞ്ചാബിലെ 25 ഗ്രാമങ്ങൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും സഹായിച്ചിരുന്നും അദ്ദേഹത്തിന് അടുപ്പമുള്ളവർ ഓർക്കുന്നു.

Dr. Gurdev Singh Gill
Advertisment