Advertisment

യുക്രെയ്നെ സഹായിക്കാന്‍ ഫ്രാന്‍സ് സൈന്യത്തെ അയക്കും

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
bhhhgh
പാരിസ്: റഷ്യന്‍ അധിനിവേശം നേരിടുന്ന യുക്രെയ്നെ നേരിടാന്‍ ഫ്രാന്‍സ് സ്വന്തം സൈന്യത്തെ അയക്കാന്‍ തയാറെടുക്കുന്നു. യൂറോപ്പിന്റെ സുരക്ഷക്ക് റഷ്യയെ പരാജയപ്പെടുത്തല്‍ അനിവാര്യമാണെന്നും, അതിന് യുക്രെയ്ന്‍ സേനക്കൊപ്പം പൊരുതാന്‍ സ്വന്തം സേനയെ അയക്കേണ്ടി വരുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തന്നെയാണ് വ്യക്തമാക്കിയിരിക്കുന്നത്.



യുക്രെയ്ന്‍ നേരത്തെ തന്നെ വിവിധ രാജ്യങ്ങളുടെ സൈനിക പിന്തുണ അഭ്യര്‍ഥിച്ചിരുന്നെങ്കിലും, ആയുധമായും പണമായും മാത്രം സഹായം നല്‍കുന്ന നിലപാടാണ് നാറ്റോ അംഗരാജ്യങ്ങള്‍ അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇതുവരെ സ്വീകരിച്ചുവന്നത്. ഇതില്‍ നിന്ന് ആദ്യമായി വ്യതിചലിക്കുന്ന നാറ്റോ രാജ്യമാണ് ഫ്രാന്‍സ്.



യുക്രെയ്ന് മധ്യ, ദീര്‍ഘദൂര മിസൈലുകളും ബോംബുകളും നല്‍കാന്‍ യൂറോപ്യന്‍ നേതാക്കളും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, യുക്രെയ്നൊപ്പം നേരിട്ട് യുദ്ധത്തില്‍ പങ്കെടുക്കാന്‍ നാറ്റോ സൈന്യം എത്തിയാല്‍ റഷ്യയും നാറ്റോയും തമ്മില്‍ നേരിട്ടുള്ള യുദ്ധം അനിവാര്യമാകുമെന്നാണ് റഷ്യയുടെ പ്രതികരണം. നാറ്റോ സ്വന്തം നിലയ്ക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന നിലപാട് ഇനിയും മാറ്റിയിട്ടില്ല. എന്നാല്‍, ഫ്രാന്‍സ് സൈന്യത്തെ അയച്ചാല്‍ അത് നാറ്റോ പ്രാതിനിധ്യമായി തന്നെയാകും റഷ്യ വ്യാഖ്യാനിക്കുക.
france Ukraine
Advertisment