Advertisment

ഹംഗറിയും സമ്മതിച്ചു, സ്വീഡന്റെ നാറ്റോ അംഗത്വം ഉടന്‍

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
ghhhhhy

ബുഡാപെസ്ററ്: സ്വീഡന് നാറ്റോ അംഗത്വം നല്‍കുന്നതിന് ഒടുവില്‍ ഹംഗറി സമ്മതം മൂളി. 2022 മേയ് മുതല്‍ അംഗത്വം നേടാന്‍ അപേക്ഷ നല്‍കി കാക്കുകയാണ് സ്വീഡന്‍. തുര്‍ക്കിയുടെയും ഹംഗറിയുടെയും എതിര്‍പ്പ് കാരണമാണ് ഇത്രയും വൈകിയത്. തുര്‍ക്കിയെ നേരത്തെ അനുനയിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കിലും ഹംഗറി എതിര്‍പ്പ് തുടരുകയായിരുന്നു.

Advertisment

ആറിനെതിരെ 188 പേരുടെ പിന്തുണയോടെയാണ് ഹംഗറി പാര്‍ലമെന്റ് സ്വീഡന്റെ അംഗത്വത്തിന് അംഗീകാരം നല്‍കിയത്. നാറ്റോയില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ നിലവിലുള്ള എല്ലാ രാജ്യങ്ങളുടെയും പാര്‍ലമെന്റുകള്‍ അനുമതി നല്‍കേണ്ടതുണ്ട്.

സ്വീഡനൊപ്പം അപേക്ഷ നല്‍കിയിരുന്ന ഫിന്‍ലന്‍ഡിന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ തന്നെ അംഗത്വം ലഭിച്ചിരുന്നു. സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ചതാണ് തുര്‍ക്കിയെ പ്രകോപിപ്പിച്ചത്. ഹംഗറിയിലെ ജനാധിപത്യത്തെ സ്വീഡിഷ് സര്‍ക്കാര്‍ വിമര്‍ശിച്ചതായിരുന്നു അവരുടെ പ്രകോപനം.

നിലവില്‍ സ്വീഡന്റെ അംഗീകാരവും ലഭിച്ച സാഹചര്യത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്വീഡന്റെ അംഗത്വ പ്രക്രിയ പൂര്‍ത്തിയാകും. 

nato-membership Hungary Sweden
Advertisment