Advertisment

ഇന്ത്യൻ ദമ്പതികളും മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയും കാനഡയില്‍ അപകടത്തില്‍ മരിച്ചുു: മോഷ്ടാക്കളെ പിന്തുടര്‍ന്ന പോലീസ് വാഹനം കാറിലിടിച്ചുകയറിയത് ദുരന്തമായി

New Update
mmmmmmmmh

ടൊറന്റോ: ഇന്ത്യൻ ദമ്പതികളും ഇവരുടെ മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയും  കാനഡയില്‍ വാഹനാപകടത്തില്‍  മരിച്ചു. കുഞ്ഞിന്റെ  മാതാപിതാക്കള്‍ക്ക് പരിക്കേറ്റു. മാതാവിന്റെ പരിക്ക് ഗുരുതരമാണ്. വിസിറ്റ് വിസയിലെത്തിയ 60കാരനും ഇദ്ദേഹത്തിന്റെ 55കാരിയായ ഭാര്യയും മൂന്നുമാസം പ്രായമുള്ള പേരക്കുട്ടിയുമാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു.

Advertisment

മദ്യ ഷോപ്പ് കൊള്ളയടിച്ചയാളുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ്  ഒന്റാറിയോ പോലീസ് സംഘത്തിന്റെ വാഹനം ഹൈവേയില്‍ വച്ച് ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച കാറുമായി കൂട്ടിയിടിച്ചത്.  

മോഷ്ട്ടാക്കളുടെ  വാഹനത്തിലെ ഡ്രൈവറും മരിച്ചു. ആറ് വാഹനങ്ങളാണ് സംഭവത്തില്‍ കൂട്ടിയിടിച്ചത്. മരിച്ച കുഞ്ഞിന്റെ പിതാവായ 33കാരനും അമ്മയായ 27കാരിയും പരിക്കേറ്റ് ചികില്‍സയിലാണ്.

 

 

accident
Advertisment