Advertisment

റഷ്യന്‍ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷ നേതാവ് നവാല്‍നിയുടെ മൃതദേഹം അമ്മയ്ക്കു കൈമാറി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
dftgfcgfy

മോസ്കോ: റഷ്യന്‍ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയുടെ മൃതദേഹം അമ്മയ്ക്ക് കൈമാറി. നവാല്‍നിയുടെ വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

Advertisment

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന്റെ നിരന്തര വിമര്‍ശകനായ നവല്‍നി ഫെബ്രുവരി 16ന് ജയിലിലെ നടത്തത്തിനിടെ കുഴഞ്ഞുവീണ് മരിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം. വടക്കന്‍ സൈബീരിയയില്‍ ജയിലിലായിരുന്നു അന്ത്യം. 19 വര്‍ഷത്തെ തടവുശിക്ഷ അനുവഭിച്ചുവരികയായിരുന്നു നവല്‍നി.

കഴിഞ്ഞ ഒരാഴ്ചയായി മൃതദേഹം അമ്മയ്ക്കു വിട്ടുനല്‍കാന്‍ റഷ്യന്‍ അധികൃതര്‍ വിസമ്മതിച്ചിരുന്നു. ല്യുഡ്മില ജയിലില്‍ എത്തിയിട്ടും അവര്‍ മൃതദേഹം വിട്ടുനല്‍കിയില്ല. നവല്‍നിയുടെ അനുയായികള്‍ മൃതദേഹം വിട്ടുകിട്ടുന്നതിനായി വെള്ളിയാഴ്ച കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.

സംസ്കാരത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും വക്താവ് അറിയിച്ചു. കുടുംബത്തിന്റെ ആഗ്രഹപ്രകാരമോ അലക്സി അര്‍ഹിക്കുന്ന പ്രകാരമോ സംസ്കാരം നടത്താനാകുമോയെന്നും അധികൃതര്‍ ഇതില്‍ ഇടപെടുമോയെന്നും വ്യക്തമല്ലെന്നും വക്താവ് കിര യാമിഷ് എക്സ് പ്ളാറ്റ്ഫോമില്‍ കുറിച്ചു. 

alexy Navalni
Advertisment