Advertisment

ഐഒസി കാനഡ കേരള ചാപ്റ്റർ ഒൻ്റാരിയോ പ്രോവിൻസ് കമ്മിറ്റിക്ക് പുതിയ സാരഥികൾ

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
nbvftgy7tgb

ടൊറൻ്റോ : ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കാനഡ കേരള ചാപ്റ്റർ ഒൻ്റാരിയോ പ്രോവിൻസ് എക്സിക്യൂട്ടിവ് കമ്മിറ്റി 2024 – 2026 പ്രവർത്തന വർഷത്തേക്ക് ഉള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

പ്രസിഡന്റായി സിനിൽ സാമിനെയും ജനറൽ സെക്രട്ടറിയായി അശ്വിൻ ബേബിയേയും തിരഞ്ഞെടുത്തു. അലോക് രാമചന്ദ്രൻ, സുനു പൈ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ജോയിൻ്റ് സെക്രട്ടറിമാരായി ജസ്റ്റിൻ ജോർജ്, വിജോ ജോസ് എന്നിവരെയും ട്രഷറർ ആയി ജിബിൻ തോമസ്, യൂത്ത് കോ കോർഡിനേറ്ററായി അലൻ പി. എൽദോസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

ജേക്കബ് പ്ലാപ്പിള്ളിൽ, അനൂപ് നായർ, സാബുമോൻ രാമൻ, മനോജ് സെബാസ്റ്റ്യൻ, ഫിബിൻ ഫിലിപ്പ്, പോൾസൺ ജേക്കബ്, മിലൻ ഹാലി, ചിന്തുലാൽ വി  സതീഷ് എന്നിവരാണ് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.

 

 

IOC Canada Kerala Chapter
Advertisment