Advertisment

അശ്ളീല വീഡിയോ: നഷ്ടപരിഹാരം തേടി ഇറ്റാലിയന്‍ പ്രധാനമന്ത്രി

New Update
46dddddd

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനിയുടെ വ്യാജ അശ്ളീല വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസ് കോടതിയിലെത്തി. വീഡിയോ പ്രചരിപ്പിച്ചവരില്‍ നിന്ന് ഒരു ലക്ഷം യൂറോ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മെലോനി കോടതിയെ സമീപിച്ചിരിക്കുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ജോര്‍ജിയയുടെ വീഡിയോ നിര്‍മിച്ചിരിക്കുന്നത്. അവര്‍ പ്രധാനമന്ത്രിയാകുന്നതിനു മുന്‍പാണ് ഇത് ആദ്യമായി പ്രചരിപ്പിക്കപ്പെട്ടത്. വിഡിയോ നിര്‍മിച്ചെന്നു കരുതുന്ന നാല്‍പതുകാരനെയും പിതാവിനെയും പറ്റി അന്വേഷണം നടക്കുകയാണ്. ഇതിനുപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിട്ടുണ്ട്.

2020 ല്‍ യുഎസിലെ ഒരു അശ്ളീല വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോ ലക്ഷക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തിരുന്നു. ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പ്രതികരിക്കാന്‍ ധൈര്യം പകരുന്നതിനുവേണ്ടി പ്രതീകാത്മകമായാണ് നഷ്ടപരിഹാരം ആവശ്യപ്പെടുന്നതെന്നും ഈ തുക അതിക്രമത്തിനിരയായ സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് സംഭാവന ചെയ്യുമെന്നും മെലോനി പറഞ്ഞു. 

compensation Obscene video
Advertisment