Advertisment

ഇറ്റലിയില്‍ ഒന്നര ലക്ഷം വിദേശ തൊഴിലാളികള്‍ക്ക് അവസരം

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
gfdssertyh

മിലാന്‍: മാര്‍ച്ച് പതിനെട്ട് മുതല്‍ ഇറ്റലിയിലെ തൊഴില്‍ ദാതാക്കള്‍ക്ക് യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാം. 151,000 പേരെ നിയമിക്കാനുള്ള ക്വോട്ടയാണ് നിലവില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്.

മൂന്നു ഘട്ടങ്ങളിലായാണ് റിക്രൂട്ട്മെന്റ് പ്രക്രിയ നടക്കുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ ഫെബ്രുവരി 29ന് ആരംഭിച്ചു കഴിഞ്ഞു. വിദേശ തൊഴിലാളികളെ ആവശ്യമുള്ള തൊഴിലുടമകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കി അനുമതി വാങ്ങുകയാണ് ആദ്യ ഘട്ടം.

ഏപ്രിലിലാണ് ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങുക. ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ ഈ വിന്‍ഡോ ഓപ്പണായിരിക്കും. ഈ വര്‍ഷം ആറായിരം ഇന്ത്യക്കാരെ ജോലിക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറ്റലിയിലെ വിവിധ മേഖലകള്‍ കടുത്ത തൊഴിലാളിക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ഇവിടെ അവസരങ്ങള്‍ തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

job_opportunities
Advertisment