Advertisment

പാപ്പരത്ത കേസില്‍ ജര്‍മന്‍ ടെന്നിസ് ഇതിഹാസംബോറിസ് ബെക്കര്‍ക്ക് ആശ്വാസം

New Update
fdftgh

ലണ്ടന്‍: ജര്‍മന്‍ ടെന്നിസ് ഇതിഹാസം ബോറിസ് ബെക്കര്‍ക്ക് എതിരായ പാപ്പരത്ത കേസ് കോടതി അവസാനിപ്പിച്ചു. ബാങ്കുകള്‍ക്കും മറ്റുമായി 5 കോടി പൗണ്ട് കടമാണ് ബെക്കര്‍ക്കുള്ളത്. ഇതു തിരിച്ചടയ്ക്കുന്നതിനു ന്യായമായ ശ്രമം നടത്തിയെന്നു ബോധ്യപ്പെട്ടതിനാല്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് ചീഫ് ഇന്‍സോള്‍വന്‍സി ആന്‍ഡ് കമ്പനീസ് കോടതി വിലയിരുത്തി.

Advertisment

ഇതോടെ, കേസില്‍ നിന്ന് ബെക്കര്‍ മോചിതനായി. കടം തിരിച്ചടയ്ക്കുന്നതില്‍ നിന്നും ഇളവ് കിട്ടി. ബെക്കര്‍ക്കെതിരെ ഉണ്ടായിരുന്ന 25 കുറ്റാരോപണങ്ങളില്‍ ഇനി നടപടിയൊന്നും ഉണ്ടാവില്ല. കൈവശമുള്ള ട്രോഫികള്‍ ഉള്‍പ്പെടെ കൈമാറാമെന്നും ബാക്കി കടത്തില്‍ കാര്യമായ ഭാഗം തിരിച്ചുനല്‍കാമെന്നും ധാരണയായിട്ടുണ്ടെന്ന് ബെക്കറുടെ അഭിഭാഷകന്‍ ലൂയി ഡോയില്‍ പറഞ്ഞു.

2017 ല്‍ പാപ്പരായി പ്രഖ്യാപിക്കപ്പെട്ട ബെക്കറെ ആസ്തികള്‍ മറച്ചുവച്ചതിനും മറ്റുമായി കോടതി രണ്ടര വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. ലണ്ടന്‍ ജയിലില്‍ 8 മാസം ശിക്ഷ അനുഭവിച്ച അദ്ദേഹത്തെ കുറ്റവാളികളെ കൈമാറാനുള്ള വ്യവസ്ഥ പ്രകാരം 2 വര്‍ഷം മുന്‍പ് ജര്‍മനിക്കു നാടുകടത്തുകയായിരുന്നു. 

1985 ല്‍ 17ാം വയസ്സില്‍ വിംബിള്‍ഡണ്‍ ചാംപ്യനായ ബെക്കര്‍ 1999 ല്‍ പ്രഫഷനല്‍ ടെന്നിസില്‍ നിന്നു വിരമിച്ചിരുന്നു. പിന്നീട് പരിശീലകനായും ടിവി കമന്റേറ്ററായും നിക്ഷേപകനായും ജോലി ചെയ്തെങ്കിലും വന്‍ കടക്കാരനായി നിയമനടപടി നേരിടേണ്ടിവന്നു. 

boris becker_
Advertisment