Advertisment

ആറു പതിറ്റാണ്ടിന് ശേഷം ഫ്രാന്‍സില്‍ സ്‌കൂള്‍ യൂണിഫോമുകള്‍ തിരിച്ചെത്തുന്നു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
88888888888

പാരിസ് : ആറുപതിറ്റാണ്ടോളം നീണ്ട പ്രവാസത്തിന് ശേഷം ഫ്രാന്‍സില്‍ സ്‌കൂള്‍ യൂണിഫോമുകള്‍ തിരിച്ചെത്തുന്നു.അസമത്വമുയര്‍ത്തുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഏകീകൃത യൂണിഫോം പരീക്ഷണ പദ്ധതിയുമായി ഫ്രഞ്ച് സര്‍ക്കാര്‍ രംഗത്തുവന്നത്. തെക്കന്‍ പട്ടണമായ ബെസിയേഴ്സിലെ നാല് സ്‌കൂളുകളിലെ 700 വിദ്യാര്‍ഥികളിലാണ് പൈലറ്റ് യൂണിഫോം പരീക്ഷിച്ചത്.വിജയകരമെന്ന് കണ്ടാല്‍ രാജ്യവ്യാപകമാക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisment

മതാടിസ്ഥാന യൂണിഫോമുകള്‍ അനുവദിക്കണമെന്ന ആവശ്യം തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

1968 മുതല്‍ ഫ്രാന്‍സിലെ മെയിന്‍ലാന്‍ഡിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമല്ല. അസമത്വമില്ലാതാക്കാനും പെരുമാറ്റം മെച്ചപ്പെടുത്താനും കഴിയുമോയെന്നുള്ള പരീക്ഷണത്തിന്റെ ഭാഗമായാണ് യൂണിഫോമിനെ തിരികെ കൊണ്ടുവരുന്നത്.

സ്‌കൂള്‍ ലോഗോയുള്ള നേവി ബ്ലൂ ബ്ലേസര്‍, രണ്ട് വൈറ്റ് പോളോ ഷര്‍ട്ടുകള്‍, ഗ്രേ കളര്‍ പുള്‍ഓവര്‍, ഒരു ജോടി ട്രൗസര്‍, ആണ്‍കുട്ടികള്‍ക്കുള്ള ഒരു ജോടി ഷോര്‍ട്ട്സ് പെണ്‍കുട്ടികള്‍ക്ക് പാവാട എന്നിവയടങ്ങിയതാണ് തീവ്ര വലതുപക്ഷ മാനേജ്മെന്റ് സ്‌കൂളുകള്‍ വിഭാവനം ചെയ്ത യൂണിഫോം. 200 യൂറോയാണ് വില.ഇത് സിറ്റി ആന്റ് ലോക്കല്‍ വിദ്യാഭ്യാസ അതോറിറ്റിയും ചേര്‍ന്നാണ് യൂണിഫോം നല്‍കിയത്.

പൈലറ്റ് പദ്ധതിയില്‍ സൈന്‍ അപ്പിന് ജൂണ്‍ വരെ സമയം

രാജ്യത്തെ 92 സ്‌കൂളുകളാണ് പൈലറ്റ് പദ്ധതിയില്‍ സൈന്‍ അപ്പ് ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി നിക്കോള്‍ ബെല്ലൂബെറ്റ് പറഞ്ഞു. സൈന്‍ അപ്പ് ചെയ്യാന്‍ സ്‌കൂളുകള്‍ക്ക് ജൂണ്‍ വരെയാണ് സമയം.യൂണിഫോം ക്ലാസ് മുറികളില്‍ ശാന്തത കൊണ്ടുവരുമോ എന്നതാണ് നോക്കുന്നതെന്ന് ബെല്ലൂബെറ്റ് പറഞ്ഞു.

ഫ്രഞ്ച് പ്രഥമ വനിതയും മുന്‍ നാടകാധ്യാപികയുമായ ബ്രിജിറ്റ് മാക്രോണ്‍, പ്രധാനമന്ത്രിയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ ഗബ്രിയേല്‍ അടല്‍ എന്നിവര്‍ യൂണിഫോമിന് പിന്തുണ പ്രഖ്യാപിച്ചു.സമാധാനം കൊണ്ടുവരുന്നതിന് യൂണിഫോം സഹായിക്കുമെന്ന് ബെസിയേഴ്‌സ് മേയര്‍ റോബര്‍ട്ട് മെനാര്‍ഡ് പറഞ്ഞു.

വിയോജിപ്പുമായി അധ്യാപകരും രക്ഷിതാക്കളും

എന്നാല്‍ അധ്യാപക സംഘടനകളും ഒരുവിഭാഗം രക്ഷിതാക്കളും യൂണിഫോം പദ്ധതി ഗുണം ചെയ്യില്ലെന്ന നിലപാടുമായി രംഗത്തുവന്നിട്ടുണ്ട്. ഇമ്മാനുവല്‍ മാക്രോണിന്റെ റിനൈസന്‍സ് പാര്‍ട്ടിയിലെ മേയര്‍ മാര്‍സെല്ലി സ്‌കൂളില്‍ പരീക്ഷണ പദ്ധതിയില്‍ സൈന്‍ അപ്പ് ചെയ്തത് മാതാപിതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു.

ഇത് ഉപരിപ്ലവമായ പ്രതികരണം മാത്രമാണെന്നും വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു തരത്തിലും ഇത് സഹായിക്കില്ലെന്നും എസ് ഇ ഉന്‍സ ടീച്ചേഴ്‌സ് യൂണിയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസത്തിന്റെ മറ്റ് മേഖലകളില്‍ പണം ചെലവഴിക്കുന്നതാണ് നല്ലതെന്ന് മാതാപിതാക്കളടമുള്ളവരും പറയുന്നു.

ഫ്രാന്‍സിന്റെ സ്‌കൂള്‍ യൂണിഫോം ചരിത്രം

1802ല്‍ നെപ്പോളിയന്‍ ബോണപാര്‍ട്ടാണ് ഫ്രാന്‍സിലെ സെക്കന്‍ഡറി സ്‌കൂളുകളില്‍ സൈനിക വസ്ത്രങ്ങളെ മാതൃകയാക്കി യൂണിഫോം ആദ്യമായി കൊണ്ടുവന്നത്.ആഭ്യന്തര കലാപത്തെ തുടര്‍ന്ന് 1968 മുതല്‍ ഫ്രാന്‍സിലെ മെയിന്‍ലാന്‍ഡിലെ സ്റ്റേറ്റ് സ്‌കൂളുകളില്‍ അവ നിര്‍ബന്ധിതമല്ലാതാക്കി.

2003ല്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി വിഷയം വീണ്ടും അവതരിപ്പിച്ചെങ്കിലും പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണ ലഭിച്ചില്ല.2016ല്‍ വലതുപക്ഷ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഫ്രാന്‍സ്വാ ഫിലോണും തീവ്ര വലതുപക്ഷ നേതാവ് മറൈന്‍ ലെ പെന്നും അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ സ്‌കൂള്‍ യൂണിഫോം ഉള്‍പ്പെടുത്തി.അന്നത്തെ വിദ്യാഭ്യാസ മന്ത്രി ജീന്‍ മൈക്കല്‍ ബ്ലാങ്കറും യൂണിഫോമിന് അനുകൂലമാണെന്ന് പ്രഖ്യാപിച്ചു.

france-school-uniform
Advertisment