Advertisment

ബ്ളൂടൂത്തില്‍ ഗുരുതരമായ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
sdfghjk



ബര്‍ലിന്‍: യൂറെകോം സുരക്ഷാ ഗവേഷകര്‍ ബ്ളൂടൂത്തില്‍ പുതിയ ചില സുരക്ഷാ പിഴവുകള്‍ കണ്ടെത്തി. 2014 അവസാനം മുതല്‍ ഇന്നുവരെ ഇറങ്ങിയ സ്മാര്‍ട്ട്ഫോണുകളെ ബാധിക്കുന്നതാണീ സുരക്ഷാ പ്രശ്നം. 4.2 മുതല്‍ 5.4 വരെയുള്ള ബ്ളൂടൂത്ത് പതിപ്പുകളെ അത് ബാധിക്കുമെന്നും മുന്നറിയിപ്പ്. 



ഫോണ്‍, അല്ലെങ്കില്‍ ബ്ളൂടൂത്ത് ഉപയോഗിക്കുന്ന ലാപ്ടോപ്പ്, ടാബ് ഇവയിലെല്ലാം കടന്നുകയറി ആക്രമണം നടത്താന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് പഴുത് നല്‍കുന്നതാണ് ഈ പിഴവുകള്‍. ആപ്പിളിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവരാണ് കൂടുതല്‍ അപകടത്തിലെന്നും മുന്നറിയിപ്പ്. എയര്‍ഡ്രോപ് എന്ന ജനപ്രിയ ഫീച്ചര്‍ ഈ അപകടസാധ്യത ഉയര്‍ത്തുന്നു.



ആവശ്യമില്ലാത്ത സമയത്ത് ബ്ളൂടൂത്ത് ഓഫ് ചെയ്ത് വയ്ക്കുക എന്നതാണ് ആദ്യത്തെ പരിഹാര മാര്‍ഗം. പൊതു ഇടങ്ങളില്‍ വെച്ച് ബ്ളൂടൂത്ത് വഴി ഫയലുകളും ചിത്രങ്ങളും കൈമാറുന്നതും പരമാവധി ഒഴിവാക്കണം. പുതിയതായി ഫോണ്‍ വാങ്ങുന്നവര്‍ ഏറ്റവും പുതിയ ബ്ളൂടൂത്ത് പതിപ്പുള്ള ഫോണുകള്‍ വാങ്ങാനും ശ്രദ്ധിക്കുക.

bluetooth_safety_issues
Advertisment