Advertisment

ഇസ്രയേലുമായുള്ള വ്യാപാരബന്ധം തുര്‍ക്കി നിര്‍ത്തിവച്ചു

New Update
765edfg

അങ്കാറ: ഇസ്രായേലുമായി വ്യാപാരബന്ധം നിര്‍ത്തിവയ്ക്കുകയാണെന്ന് തുര്‍ക്കി. ഗാസയില്‍ സ്ഥിരമായി വെടിനിര്‍ത്തല്‍ നടപ്പാക്കിയ ശേഷം ഇതു പുനസ്ഥാപിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് നിലപാട്.

Advertisment

വെടിനിര്‍ത്തിയാലും അനിയന്ത്രിതമായി ഗാസയിലേക്ക് മാനുഷിക സഹായപ്രവാഹം അനുവദിക്കുന്നത് വരെ ഇസ്രായേലുമായി വ്യാപാര ബന്ധമുണ്ടാകില്ലെന്ന് തുര്‍ക്കിയ വാണിജ്യ മന്ത്രി ഒമര്‍ ബോലത് പറഞ്ഞു.

അതിനിടെ തുര്‍ക്കിയ നിലപാടിനെതിരെ ഇസ്രായേല്‍ രംഗത്തെത്തി. ഏകാധിപതിയുടെ നടപടി എതിര്‍ക്കപ്പെടേണ്ടതാണെന്ന് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഉദ്ദേശിച്ച് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

തുര്‍ക്കിക്കും ഇസ്രയേലിനുമിടയില്‍ കഴിഞ്ഞ വര്‍ഷം 680 കോടി ഡോളറിന്റെ വ്യാപാരം നടത്തിയിരുന്നു. ഇതില്‍ 70 ശതമാനത്തിലധികം തുര്‍ക്കിയയില്‍നിന്ന് ഇസ്രയേലിലേക്കുള്ള കയറ്റുമതിയാണ്. 

turkeys Trades
Advertisment