Advertisment

സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു

New Update
bvcfghjkjn

ലണ്ടന്‍: സ്‌കോട്ട്ലന്‍ഡിലെ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രത്തില്‍ ബുധനാഴ്ച രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ വെള്ളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളും.

Advertisment

ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ, ബ്ലെയര്‍ അത്തോളിനടുത്തുള്ള ലിന്‍ ഓഫ് ടമ്മല്‍ വെള്ളച്ചാട്ടത്തില്‍ വീണ നിലയിലാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഡന്‍ഡി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ഇവര്‍ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിംഗ് നടത്തുമ്പോള്‍, രണ്ടുപേരും വെള്ളത്തില്‍ വീണു പോകുകയായിരുന്നു എന്നാണ് വിവരം. 22ഉം 27ഉം വയസ്സുള്ളവരാണ് മരിച്ചത്. മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ എമര്‍ജന്‍സി സര്‍വീസിനെ വിളിച്ചു. പോലീസും ഫയര്‍ഫോഴ്സും ആംബുലന്‍സും സംഭവസ്ഥലത്തെത്തി അപകടത്തില്‍പ്പെട്ടവരെ കരയ്‌ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിദ്യാര്‍ത്ഥികളുടെ കുടുംബങ്ങളുമായി കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വക്താവ് പറഞ്ഞു. കോണ്‍സുലര്‍ ഉദ്യോഗസ്ഥന്‍ യുകെയില്‍ താമസിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ബന്ധുവിനെ കണ്ടിട്ടുണ്ടെന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

Two Indian students died waterfall
Advertisment