Advertisment

മൃതദേഹത്തിന്റെ വിരലടയാളമോ മുഖമോ ഉപയോഗിച്ച് ഫോൺ  അൺലോക്ക് ചെയ്യാൻ പാടില്ലെന്ന് മത വിധി

മരണപ്പെട്ട ഒരു സ്വദേശിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹ പരിപാലന വിഭാഗം ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കുവൈത്ത് ഔകാഫ് - ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ പ്രമാദമായ വിധിയുണ്ടായിരിക്കുന്നത് .

New Update
court mUntitled.jpg

കുവൈത്ത്: ഒരാൾ മരണപ്പെടുകയും അയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ പിന്നീട് തുറക്കേണ്ടതായ ആവശ്യം വരികയും ചെയ്താൽ മൃതദേഹത്തിന്റെ വിരലടയാളമോ മുഖമോ ഉപയോഗിച്ച് ഫോൺ  അൺലോക്ക് ചെയ്യാൻ പാടില്ലെന്ന് മത വിധി.

Advertisment

മരണപ്പെട്ട ഒരു സ്വദേശിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം മൃതദേഹ പരിപാലന വിഭാഗം ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് കുവൈത്ത് ഔകാഫ് - ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്റെ പ്രമാദമായ വിധിയുണ്ടായിരിക്കുന്നത് .

മരിച്ചയാളുടെ ഫോണിൽ മറ്റുള്ളവർ അറിയാനും കാണാനും ഇഷ്‌ടപ്പെടാത്ത പല സ്വകാര്യതകളും ഉണ്ടായേക്കാം . ഈ രീതിയിൽ ഫോൺ തുറക്കുന്നത് സ്വകാര്യത നഷ്‌ടപ്പെടാനും അത് വഴി മരണപെട്ടയാളെ അപമാനപ്പെടുത്തുന്നതിനും കാരണമാകുമെന്നാണ് മന്ത്രാലയത്തിന്റെ വിശദീകരണം .

ഇനി ഇത്തരം ഫോണുകൾ തുറക്കേണ്ട അനിവാര്യമായ കരണങ്ങളുണ്ടെങ്കിൽ ജുഡീഷ്യറി വഴിയോ ബന്ധപ്പെട്ട  സുരക്ഷാ അതോറിറ്റി വഴിയോ ആയിരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി .

Advertisment