കുവൈത്ത്: മഹാവീർ ജയന്തി കണക്കിലെടുത്ത് ഇന്ന് കുവൈത്തിലെ ഇന്ത്യൻ എംബസിക്ക് അവധി ആയിരിക്കുമെന്ന് എംബസി അറിയിച്ചു.
എന്നാൽ, അടിയന്തര കോൺസുലാർ സേവനങ്ങൾ തടസ്സപ്പെടില്ല. ഇന്ത്യൻ എംബസിയുടെ എല്ലാ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളും (ഐ.സി.എ.സി) മുൻ ഷെഡ്യൂളുകൾ പ്രകാരം തുറന്നു പ്രവർത്തിക്കും.