Advertisment

കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ അവധിക്കാല ക്യാമ്പയിൻ യൂണിറ്റ് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നു

New Update
gkuwait

കുവൈത്ത്: കുവൈത്ത് കേരള ഇസ്ലാഹീ സെന്റര്‍ വിശ്വാസം, സംസ്‌കരണം, സമാധാനം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ചു വരുന്ന സമ്മര്‍ വെക്കേഷന്‍ ക്യാമ്പൈനിന്റെ ഭാഗമായി ഓഗസ്റ്റ് 24, 25 തിയ്യതികളിലായി വിവിധ സ്ഥലങ്ങളില്‍ പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

Advertisment

ഓഗസ്റ്റ്  24  വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ്യ ഈസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ അബ്ബാസിയ്യ ബില്‍ക്കീസ് മസ്ജിദ് ദീവാനിയയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ടി.പി അബ്ദുല്‍ അസീസ് 'കരുതല്‍ വേണം കാലത്തിനൊപ്പം 'എന്ന വിഷയത്തിലും, 'സംസ്‌കരണം വ്യക്തിജീവിതത്തിലും കുടുംബത്തിലും' എന്ന വിഷയത്തിലും പ്രഭാഷണം നടത്തുന്നതാണ്. 

ഓഗസ്റ്റ് 25 വെള്ളിയാഴ്ച ജുമുഅ നമസ്‌കാര ശേഷം  ഫര്‍വാനിയ മലയാള ഖുത്തുബ നടക്കുന്ന മസ്ജിദ് ഹാജിരിയില്‍ വെച്ച് 'ഇസ്ലാമും ജീവിത സുരക്ഷിതത്വവും'എന്ന വിഷയത്തില്‍  അബ്ദുറഹ്‌മാന്‍ തങ്ങളും, ഖൈത്താന്‍ ബ്ലോക്ക് 7 ലെ മലയാള ഖുത്തുബ നടക്കുന്ന മസ്ജിദില്‍ വെച്ച് ജുമുഅ നമസ്‌കാര ശേഷം,'സമാധാനം തേടുന്ന മനസ്സ്' എന്ന വിഷയത്തില്‍ സമീര്‍ അലി എകരൂലും പ്രഭാഷണം നടത്തുന്നതാണ്.

hkuwait

Advertisment