കുവൈറ്റ്: കുവൈറ്റില്‍ വിദേശികള്‍ക്ക് അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിയതിന് കൈക്കൂലി കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ എട്ട് പ്രവാസികള്‍ക്ക് ജയില്‍ ശിക്ഷ.
കുവൈറ്റിലെ കാസേഷന്‍ കോടതി എട്ട് പ്രതികള്‍ക്ക് നാല് വര്‍ഷം വീതം തടവ് ശിക്ഷ വിധിക്കുകയും കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്താന്‍ ഉത്തരവിടുകയും ചെയ്തു. ഇതേ കേസില്‍ കേണല്‍ റാങ്കിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെയും കോടതി സമാനമായ വിധി പുറപ്പെടുവിച്ചു.