Advertisment

കുവൈറ്റിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം അതിജയിക്കുന്നതിന് തിരക്കിട്ട നീക്കവുമായി വിദ്യാഭ്യാസമന്ത്രാലയം

സ്വദേശികളല്ലാത്ത അധ്യാപകര്‍ക്ക് 420  ദീനാര്‍ ശമ്പളവും താമസ അലവന്‍സ് ആയി 60 നീനയും നല്‍കാനാണ് തത്വത്തില്‍ തീരുമാനം . News | Pravasi | kuwait | Middle East

New Update
kuuUntitled4223.jpg

കുവൈറ്റ്: കുവൈറ്റില്‍ മധ്യ വേനല്‍ അവധി കഴിഞ്ഞു സ്‌കൂളുകള്‍ തുറക്കുമ്പോഴേക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യാപക ക്ഷാമം അതിജീവിക്കുന്നതിന് തിരക്കിട്ട നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. ഇതിനായുള്ള പദ്ധതികള്‍ സ്വീകരിച്ചുവരികയാണെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മത്രൂക് അല്‍മുതൈരി പ്രാദേശിക പത്രത്തോട് പറഞ്ഞു. 

സ്വദേശികളല്ലാത്ത അധ്യാപകര്‍ക്ക് 420  ദീനാര്‍ ശമ്പളവും താമസ അലവന്‍സ് ആയി 60 നീനയും നല്‍കാനാണ് തത്വത്തില്‍ തീരുമാനം . അടുത്ത അധ്യയന വര്‍ഷമാകുമ്പോഴേക്ക് കുവൈത്തില്‍  വിവിധഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന  വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് 1600 അധ്യാപക ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത് . 

ഇതില്‍ 70 ശതമാനം പേരെ മാത്രമേ സ്വദേശികളെകൊണ്ട് നികത്താനാകൂ എന്നാണ് കണ്ടെത്തിയിരിക്കുന്നത് . ബാക്കിവരുന്ന 30  ശതമാനം അദ്ധ്യാപകരെയും  വിദേശികളില്‍നിന്ന് കണ്ടെത്തേണ്ടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അല്‍ മുതൈരി പറഞ്ഞു. 

Advertisment