Advertisment

കുവൈത്തിൽ വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുണ്ടായിരുന്ന നിയന്ത്രണം  ഒഴിവാക്കി

റിക്രൂട്മെന്റ്മായി ബന്ധപ്പെട്ട പുതിയ ഉത്തരവിന്റെ പരിധിയിൽ ഗാർഹിക തൊഴിലാളികൾ വരില്ലെന്നും സ്വകാര്യ കമ്പനികളിലേക്കും സംരംഭങ്ങളിലേക്കും റിക്രൂട്ട്ചെയ്യപെടുന്ന 18 ആം നമ്പർ വിസക്കാർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുകയുള്ളൂവെന്നതും ഡയറക്ടർ വ്യക്തമാക്കി. 

New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈത്ത്: കുവൈത്തിൽ വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുണ്ടായിരുന്ന നിയന്ത്രണം  ഒഴിവാക്കി.  കുവൈത്ത് മാനവ ശേഷി സമിതിയുടെ മേധാവിയും ഔദ്യോഗിക വക്താവുമായ അസീൽ അൽ മസീത് പത്രക്കുറിപ്പിലൂയോടെയാണ് ഇക്കാര്യം വ്യക്തമാക്കിയത് .

അടുത്ത ജൂൺ ഒന്നുമുതലാണ് റിക്രൂട്മെന്റ് ഭേദഗതി നിയമം പ്രാബല്യത്തിലാകുക . തുടർന്ന് ഒരു വര്ഷം കഴിഞ്ഞാൽ നിശ്ചിതയെണ്ണം തൊഴിലാളികകളെമാത്രം പുതുതായി റിക്രൂട്ട് ചെയ്യാനും മറ്റുള്ളവരെ രാജ്യത്തിനകത്തുനിന്ന് വിസ മാറ്റത്തിലൂടെ കണ്ടെത്താനും അനുശാസിക്കുന്ന പഴയ നിയമം തന്നെ പ്രാബല്യത്തിലാക്കുമെന്നാണ് വ്യക്തമാകുന്നത്.

അതിനിടെ റിക്രൂട്മെന്റ്മായി ബന്ധപ്പെട്ട പുതിയ ഉത്തരവിന്റെ പരിധിയിൽ ഗാർഹിക തൊഴിലാളികൾ വരില്ലെന്നും സ്വകാര്യ കമ്പനികളിലേക്കും സംരംഭങ്ങളിലേക്കും റിക്രൂട്ട്ചെയ്യപെടുന്ന 18 ആം നമ്പർ വിസക്കാർക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകമാവുകയുള്ളൂവെന്നതും ഡയറക്ടർ വ്യക്തമാക്കി. 

Advertisment