Advertisment

കുവൈത്തില്‍ വ്യാജ ഓണ്‍ലൈന്‍ കമ്പനിയുടെ തട്ടിപ്പിനിരയായ പ്രവാസികള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റില്‍

ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനി ആവശ്യപ്പെട്ടപ്രകാരം തന്റെ ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യ കോഡുള്‍പ്പെടെ വിവരങ്ങളും കമ്പനിക്ക് നല്‍കിയിരുന്നു .

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
56777

കുവൈറ്റ്: കുവൈത്തില്‍ വ്യാജ ഓണ്‍ലൈന്‍ കമ്പനിയുടെ തട്ടിപ്പിനിരയായ പ്രവാസി കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റില്‍ .

Advertisment

രാജ്യത്തിന് പുറത്തുള്ള ഒരു ഓണ്‍ലൈന്‍ കമ്പനിക്ക് കീഴില്‍ കുവൈത്തില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ഡ്രൈവറായി ജോലി ചെയ്തുവന്ന പ്രവാസിയാണ് കള്ളപ്പണ കേസില്‍ കുടുങ്ങിയത് .

ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് കമ്പനി ആവശ്യപ്പെട്ടപ്രകാരം തന്റെ ബാങ്ക് അക്കൗണ്ട് നമ്പറും രഹസ്യ കോഡുള്‍പ്പെടെ വിവരങ്ങളും കമ്പനിക്ക് നല്‍കിയിരുന്നു . അക്കൗണ്ട് സീറോ ബാലന്‍സ് ആയതിനാലാണ് ബാങ്ക് വിവരങ്ങള്‍ നല്‍കുന്നതില്‍ തനിക്ക് മടിയില്ലാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു .

കുവൈത്തില്‍ നിന്ന് വന്‍ തുക കള്ളപ്പണമായി പുറത്തേയ്ക്ക് പോയതായി കണ്ടെത്തിയ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് നിരപരാധിയായ പ്രവാസി പിടിയിലാകുന്നത് .പ്രതിയാക്കപ്പെട്ട തന്നെ തേടി പോലീസ് താമസയിടത്തെത്തിയപ്പോഴാണ് പ്രവാസി താന്‍ പറ്റിക്കപെടുകയായിരുന്നു വെന്നറിയുന്നത് .

ജനറല്‍ പ്രോസിക്യൂഷന്‍ ഇയാളെ റിമാന്‍ഡ് ചെയ്തു ജയിലിലേക്ക് അയച്ചു . അതിനിടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കാന്‍ സ്വദേശികളും വിദേശികളുമുള്‍പ്പെടെ അതീവ ജാഗ്രത കാണിക്കണമെന്നും തങ്ങളുടെ അക്കൗണ്ടുകള്‍ വഴി നടന്ന എല്ലാ ഇടപാടുകള്‍ക്കും അക്കൗണ്ട് ഉടമകളായിരിക്കും ഉത്തരവാദികളെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി .

 

Advertisment