Advertisment

കുവൈറ്റില്‍ ശമ്പളം നൽകാതെ പ്രയാസപ്പെടുത്തുന്ന കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തങ്ങളുടെ വർക്ക് പെർമിറ്റുകൾ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ തൊഴിലാളികളെ അനുവദിക്കുമെന്ന് അധികൃതർ

തൊഴിലാളികൾക്ക് വേതനം നൽകുന്നതുമായി ബന്ധപ്പെട്ട  നിയമം 6/2010 ലെ ആർട്ടിക്കിൾ 57 അനുസരിച്ച് അതത് മാസം തന്നെ വേതനം നല്കാൻ തൊഴിലുടമ ബാധ്യസ്ഥരാണ് .

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈത്ത് : കുവൈറ്റില്‍ ശമ്പളം നൽകാതെ പ്രയാസപ്പെടുത്തുന്ന കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തങ്ങളുടെ വർക്ക് പെർമിറ്റുകൾ സമാനമായ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ഇരയാക്കപ്പെടുന്ന തൊഴിലാളികളെ അനുവദിക്കുമെന്ന് അധികൃതർ . പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഫോർ വർക്ക്ഫോഴ്സ് പ്രൊട്ടക്ഷൻ സെക്ടർ അഫയേഴ്സിൻ്റെ ആക്ടിംഗ് ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ് ആണ് ഇക്കാര്യം വ്യക്തമാക്കിയത് .

Advertisment

തങ്ങളുടെ കീഴിൽ രെജിസ്റ്റർ ചെയ്യപ്പെട്ട തൊഴിലാളികൾക്കുള്ള വേതനം അതത് മാസം തന്നെ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ തൊഴിലുടമകൾക്കും കമ്പനികൾക്കും ബാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നത് ഗുരുതര നിയമ ലംഘനമായി കണക്കാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളികൾക്ക് വേതനം നൽകുന്നതുമായി ബന്ധപ്പെട്ട  നിയമം 6/2010 ലെ ആർട്ടിക്കിൾ 57 അനുസരിച്ച് അതത് മാസം തന്നെ വേതനം നല്കാൻ തൊഴിലുടമ ബാധ്യസ്ഥരാണ് .

ഇക്കാര്യത്തിൽ നിയമലംഘനം നടത്തുന്ന കമ്പനികളെ നിയമത്തിന്റെ വഴിക്ക് കൊണ്ടുവരാൻ തങ്ങൾ പ്രതിജ്ഞ ബദ്ധരാണെന്നും അതോറിറ്റി കൂട്ടിച്ചേർത്തു .

Advertisment