Advertisment

കുവൈത്തിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാലോചിതമായ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങൾ പഠിക്കുന്നതിന് പ്രത്യേക സമിതി

നിലവിലെ രീതിക്ക് വ്യത്യസ്തമായി ഓരോ തൊഴിലിനും പ്രത്യേക റിക്രൂട്ട്‌മെൻ്റ് സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഈ സമിതിയുടെ പ്രവർത്തനം .

New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈത്ത്: കുവൈത്തിൽ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കാലോചിതമായ പരിഷ്കരണങ്ങൾ ഏർപ്പെടുത്തുന്ന കാര്യങ്ങൾ പഠിക്കുന്നതിന് പ്രത്യേക  സർക്കാർ - സ്വകാര്യ സംയുക്ത സമിതി നിലവിൽ വന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

Advertisment

നിലവിലെ രീതിക്ക് വ്യത്യസ്തമായി ഓരോ തൊഴിലിനും പ്രത്യേക റിക്രൂട്ട്‌മെൻ്റ് സംവിധാനം വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയായിരിക്കും ഈ സമിതിയുടെ പ്രവർത്തനം .

മാനവശേഷി അതോറിറ്റി, ആഭ്യന്തര-വിദേശകാര്യ മന്ത്രാലയങ്ങൾ  , ഉന്നത വിദ്യാഭ്യാസ മന്ത്രാലയം , കുവൈത്ത് യൂണിവേഴ്സിറ്റി, പ്രത്യേക പബ്ലിക് ബെനിഫിറ്റ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് സമിതി .

തൊഴിൽ വിപണിക്ക് ഏറെ ആവശ്യമായ  സാങ്കേതിക തൊഴിലുകളെ അവലോകനം ചെയ്ത സമിതി ഇതിൻ്റെ ആദ്യ ഘട്ടം എന്ന നിലക്ക്   മെഡിക്കൽ, വിദ്യാഭ്യാസ, എഞ്ചിനീയറിംഗ്, നിയമ, സാമ്പത്തിക മേഖലകളിലേക്കുള്ള റിക്രൂട്ട്മെന്റുകളിൽ പരിഷ്കരണം ഏർപ്പെടുത്താനാണ് തീരുമാനം.

Advertisment