Advertisment

കുവൈറ്റില്‍ തൊ​ഴി​ലു​ട​മ​ക​ളു​മാ​യി നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള പു​രു​ഷ പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​രു അ​ഭ​യ​കേ​ന്ദ്രം

New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈറ്റ്: കുവൈറ്റില്‍ തൊ​ഴി​ലു​ട​മ​ക​ളു​മാ​യി നി​യ​മ​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളു​ള്ള പു​രു​ഷ പ്ര​വാ​സി​ക​ൾ​ക്കാ​യി ഒ​രു അ​ഭ​യ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​യി പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ (പി.​എ.​എം) വ്യ​ക്ത​മാ​ക്കി. നി​ല​വി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ ഷെ​ൽ​ട്ട​റി​ൽ വ​നി​ത പ്ര​വാ​സി​ക​ളെ പാ​ർ​പ്പി​ക്കു​ന്നു​ണ്ട്. വ്യ​ക്തി​പ​ര​മാ​യ അ​ഭ്യ​ർ​ഥ​ന​യോ എം​ബ​സി​ക​ളു​ടെ​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളു​ടെ​യോ അ​ഭ്യ​ർ​ഥ​ന​ക​ളോ പ്ര​കാ​ര​മാ​ണി​ത്.

Advertisment

ഈ ​സ്ത്രീ​ക​ൾ​ക്ക് നി​യ​മ​പ​ര​വും സാ​മൂ​ഹി​ക​വും ആ​രോ​ഗ്യ​പ​ര​വു​മാ​യ പ​രി​ച​ര​ണം ന​ൽ​കു​ന്നു​ണ്ടെ​ന്നും പ്ര​വാ​സി തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ ചു​മ​ത​ല​യു​ള്ള ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഫ​ഹ​ദ് അ​ൽ മു​റാ​ദ് പ​റ​ഞ്ഞു.

2014ൽ ​സ്ഥാ​പി​ത​മാ​യ അ​ഭ​യ​കേ​ന്ദ്രം 13,000ത്തി​ല​ധി​കം സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​തി​ഥ്യ​മ​രു​ളി​യി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം 960 സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി. അ​മ്മ​മാ​ർ​ക്കൊ​പ്പം എ​ട്ട് കു​ട്ടി​ക​ളും എ​ത്തി. ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി. 35 പേ​ർ മാ​ത്ര​മാ​ണ് കേ​ന്ദ്ര​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​തെ​ന്നും ഡോ. ​ഫ​ഹ​ദ് അ​ൽ മു​റാ​ദ് അ​റി​യി​ച്ചു.

പ്ര​വാ​സി​ക​ൾ​ക്ക് കുവൈറ്റ് നി​യ​മ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി അ​വ​കാ​ശ​ങ്ങ​ളെ​യും ക​ട​മ​ക​ളെ​യും കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ഇ​തി​നാ​യി സൊ​സൈ​റ്റി കേ​ന്ദ്ര​വു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടി​ട്ടു​ണ്ടെ​ന്ന്  ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് സൊ​സൈ​റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ അ​ജ്മി പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​വ​ർ​ഷം ഏ​ഴ് ഭാ​ഷ​ക​ളി​ലു​ള്ള ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്ത​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഞാ​യ​റാ​ഴ്ച പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ അ​ഭ​യ​കേ​ന്ദ്രത്തി​ൽ ലോ​ക മാ​നു​ഷി​ക ദി​നം ആ​ഘോ​ഷി​ച്ചു.

Advertisment