Advertisment

ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈറ്റ് അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിക്കുന്നു

1500ല്‍ പരം നഴ്‌സിംഗ് സമൂഹത്തിനെ സാക്ഷിനിര്‍ത്തി കുവൈറ്റില്‍ ദീര്‍ഘകാലം ജോലി ചെയ്തുവരുന്ന കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തുവരുന്ന  നഴ്‌സസിനെ സമ്മേളനത്തില്‍ വച്ച് ആദരിക്കുന്നു

New Update
Ukuntitled096.jpg

കുവൈറ്റ്: ലോകമെമ്പാടുമുള്ള നഴ്‌സസ് മെയ് 12 ആം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിക്കുമ്പോള്‍ കുവൈറ്റിലെ ഇന്ത്യന്‍ നഴ്‌സസിന്റെ ശക്തമായ സാന്നിധ്യമായ ഇന്‍ഫോക്ക് അതിഗംഭീരമായ നഴ്‌സസ് ദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു.

Advertisment

ആധുനിക നഴ്‌സിങ്ങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിംഗലിന്റെ സ്മരണയില്‍ ''ഫ്‌ലോറന്‍സ് ഫിയസ്റ്റ 2024'' എന്ന പേരില്‍ വിപുലമായ നഴ്‌സസ് ദിനാഘോഷം നടത്തുന്നു. മെയ് 9 ആം തീയ്യതി വ്യാഴാഴ്ച്ച വൈകുന്നേരം 4 മണി മുതല്‍  ആസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ , ജലീബ് അല്‍ ഷുവൈഖ്( അബ്ബാസിയ) ല്‍ വച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. 

ഇന്ത്യന്‍ അംബാസിഡര്‍ ഡോക്ടര്‍ ആദര്‍ശ് സൈ്വക, കമ്യൂണിറ്റി വെല്‍ഫെയര്‍ ആന്‍ഡ് ലേബര്‍ ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ് പട്ടേല്‍, ഡയറക്ടര്‍ ഓഫ് നഴ്‌സിങ്  കുവൈറ്റ് ഡോക്ടര്‍ ഇമാന്‍ അല്‍ അവാദി തുടങ്ങി കുവൈറ്റിന്റെ സമൂഹ്യസംസ്‌കാരിക രംഗത്തെ പ്രമുഖരേയും പങ്കെടുപ്പിച്ചുകൊണ്ട് സാംസ്‌കാരിക സമ്മേളനം നടത്തുന്നു. 

1500ല്‍ പരം നഴ്‌സിംഗ് സമൂഹത്തിനെ സാക്ഷിനിര്‍ത്തി കുവൈറ്റില്‍ ദീര്‍ഘകാലം ജോലി ചെയ്തുവരുന്ന കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളില്‍ ജോലി ചെയ്തുവരുന്ന  നഴ്‌സസിനെ സമ്മേളനത്തില്‍ വച്ച് ആദരിക്കുന്നു. തുടന്ന് കുവൈറ്റിലെ നഴ്‌സസും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ നൃത്തപരിപാടികളും അരങ്ങേറും.

പരിപാടിക്ക് പകിട്ടേകാന്‍ സീ കേരളം ടിവി നടത്തുന്ന പ്രശസ്ത മ്യൂസിക്ക് റിയാലിറ്റി ഷോ ' സ രി ഗ മ പാ'' വിന്നേഴ്‌സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്ക്  നൈറ്റും ഉണ്ടായിരിക്കും എന്ന് പ്രസിഡന്റ് ബിബിന്‍ ജോര്‍ജ്, സെക്രട്ടറി ഹിമ ഷിബു, പ്രോഗ്രാം കണ്‍വീനര്‍ രാജലക്ഷ്മി ശൈമേഷ് . ട്രെഷര്‍ അംബിക ഗോപന്‍, വൈസ് പ്രസിഡന്റ് ഷൈജു കൃഷ്ണന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

Advertisment