Advertisment

ഓവർസീസ് എൻ.സി. പി. ലോകസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ  രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുകയും ഇന്ത്യയിൽ മതേതര സർക്കാർ നിലവിൽ വരേണ്ട ആവശ്യകത യെക്കുറിച്ച് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. 

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
oncpUntitled70.jpg

കുവൈറ്റ് സിറ്റി: ലോകസഭ ഇലക്ഷൻ പ്രചരണത്തിൻ്റെ ഭാഗമായി ഓവർസീസ് എൻ.സി.പി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺലൈൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.

Advertisment

ലോകസഭ തിരഞ്ഞെ ടുപ്പിൽ കേരളത്തിൽ ഇടതു പക്ഷ ജനാധി പത്യ മുന്നണി സ്ഥാനാർ ത്ഥികളുടെയും  മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡിയുടേയും  ദേശീയ തലത്തിൽ ഇന്ത്യ സഖ്യത്തിന്റേയും വിജയം ഉറപ്പാക്കുന്നതിനു വേണ്ടി ഒ എൻ സി. പി പ്രവർത്തകരേയും  അവരുടെ കുടുംബാംഗങ്ങളേയും അണിനിരത്താനും, പ്രവാസികൾക്കിടയിൽ പ്രചരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച കൺവെൻഷനിൽ എൻ സി പി യുടേയും, ഒ എൻ സി പി യുടേയും നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

നാഷണൽ ട്രഷറർ ബിജു സ്റ്റീഫൻ സ്വാഗതം പറഞ്ഞു.എൻ സി പി (എസ്) സംസ്ഥാന അധ്യക്ഷനും എക്സ് എംപിയുമായ പി.സി. ചാക്കോ ഉത്ഘാടനം നിർവ്വഹിച്ചു.

nnmnUntitled70.jpg

വനം വകുപ്പ് മന്ത്രി ശ്രീ എ.കെ ശശീന്ദ്രൻ  രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുകയും ഇന്ത്യയിൽ മതേതര സർക്കാർ നിലവിൽ വരേണ്ട ആവശ്യകത യെക്കുറിച്ച് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. 

എൻ സി പി( എസ് ) കേരള നിയമ സഭ കക്ഷി നേതാവും ഒ എൻ സി പി രക്ഷാധികാരിയുമായ തോമസ് കെ.തോമസ് , ദേശീയ എൻ സി പി ( എസ്) വക്താവ് ഡോ സീമ മാലിക് എന്നിവർ പങ്കെടുത്തു സംസാരിച്ചു.

ചടങ്ങിൽ ഒ എൻ സി പി നാഷണൽ സെക്രട്ടറി ജിയോ ടോമി, ബഹറിൻ ഒ എൻ സി പ്രസിഡണ്ട് ഫൈസൽ എഫ് എം,ഒ എൻ സി പി - സൗദി കൺവീനർ ഷാ കായംകുളം ഒ എൻ സി പി ഒമാൻ കൺവീനർ  ഷാനവാസ് , എൻ സി പി ഖത്തർ പ്രസിഡണ്ട് ഷെരീഫ് കൽപ്പേനി, ഒ എൻ സി പി കുവൈറ്റ് ജനറൽ സെക്രട്ടറി കെ.വി.

അരുൾ രാജ്, വൈസ് പ്രസിഡന്റ് സണ്ണി മിറാൻഡ സ്റ്റേറ്റ് റീട്ടേണീസ് ഫോറം ഭാരവാഹികളായ ആർ ടി എ ഖഫൂർ ,സൈനുദ്ദീൻ  എന്നിവരും സംസാരിച്ചു.  ഒ എൻസി പി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ജീവ്സ് എരിഞ്ചേരി  നന്ദി പറഞ്ഞു

 പ്രോഗ്രാം വീഡിയോ ലിങ്ക്

https://we.tl/t-3AB8d3NpVQ

അരുൾ രാജ് കെ.വി

ജനറൽ സെക്രട്ടറി

ഒ.എൻ സി പി - കുവൈറ്റ്

00965  65637374

Advertisment