Advertisment

ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) ജഴ്സി പ്രകാശനം ചെയ്തു

മുഖ്യാതിഥികളും ടിഫാക്ക് ഭാരവാഹികളും ചേർന്ന് ജഴ്സികൾ വിതരണം ചെയ്തു. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് വർഗ്ഗീസ് നന്ദിയും പറഞ്ഞു.

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
tfakUntitledc.jpg

കുവൈത്ത് സിറ്റി : തിരുവനന്തപുരം നിവാസികളായ ഫുട്ബോൾ താരങ്ങളുടെയും ഫുട്ബോൾ പ്രേമികളുടെയും സംഘടനയായ ട്രാവൻകൂർ ഫുട്ബോൾ അസോസിയേഷൻ കുവൈത്ത് ( ടിഫാക്ക് ) ജഴ്സി പ്രകാശനം ചെയ്തു. 

Advertisment

അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ നടന്ന പ്രകാശന ചടങ്ങിന്റെ സാംസ്കാരിക സമ്മേളനം കെ.ജി.എൽ ട്രാൻസ്പോർട്ടേഷൻ കോമേഴ്സ്യൽ ഓപ്പറേഷൻ ഡയറക്ടർ ഇസ്മയിൽ ഇഷാജി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. 

സമ്മേളനത്തിൽ ടിഫാക്ക് പ്രസിഡന്റ് ഹരിപ്രസാദ് മണിയൻ അധ്യക്ഷത വഹിച്ചു. വോയ്സ് കുവൈത്ത് ആൻഡ് ട്രാക്ക് ചെയർമാൻ പി.ജി.ബിനു,അമാസ്  ഇന്റർനാഷണൽ ഷിപ്പിംഗ് കമ്പനി ബിസിനസ് ഡെവലപ്പ്മെന്റ് മാനേജർ ജവാഹീർ ജുനൈദ് , ജെഴ്സൺ  ഇന്റർനാഷണൽ ജനറൽ ട്രെഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി സി.ഇ.ഒ  ജേക്കബ് തോമസ്, ഇസ്കാർ ഗ്രീൻ ഹോംസ് പ്രൈവറ്റ് ലിമിറ്റഡ് ബോർഡ് ഓഫ് ഡയറക്ടർ  സരിത ഹരിപ്രസാദ്,കേരള എക്സ്പാറ്റസ് ഫുട്ബോൾ അസോസിയേഷൻ ( കെഫാക് ) പ്രസിഡന്റ് മൻസൂർ കുന്നത്തേരി, ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയ രാജ്, ടിഫാക്ക് വൈസ് പ്രസിഡൻന്റ്മാരായ റോബർട്ട് ബെർണാർഡ്, ലിജോയ് ജോളി ലില്ലി, ടിഫാക്ക് സെക്രട്ടറി സജിത്ത് സ്റ്റാറി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

മുഖ്യാതിഥികളും ടിഫാക്ക് ഭാരവാഹികളും ചേർന്ന് ജഴ്സികൾ വിതരണം ചെയ്തു. ടിഫാക്ക് ജനറൽ സെക്രട്ടറി മെർവിൻ വർഗ്ഗീസ് സ്വാഗതവും ടിഫാക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദ് വർഗ്ഗീസ് നന്ദിയും പറഞ്ഞു.

Advertisment