Advertisment

നാല്‍പതില്‍ ഒരു ചെറിയ വളക്കാപ്പ്....സത്യം വെളിപ്പെടുത്തി പ്രവീണ

author-image
ഫിലിം ഡസ്ക്
New Update

മലയാള സിനിമാ, ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയാണ് പ്രവീണ. ഒരുകാലത്ത് സിനിമയില്‍ തിളങ്ങി നിന്ന നടി ഇപ്പോള്‍ ടെലിവിഷന്‍ പരമ്പരകളിലാണ് കൂടുതലും സജീവമായി തുടരുന്നത്. ഇതിനിടെ പ്രവീണ വീണ്ടും അമ്മയാവാന്‍ പോവുന്നതായിട്ടുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Advertisment

publive-image

ഗര്‍ഭിണികളായി കഴിയുമ്പോള്‍ തമിഴ് ആചാരപ്രകാരം നടത്തുന്ന വളക്കാപ്പ് ചടങ്ങിനിടയില്‍ നിന്നുള്ള പ്രവീണയുടെ ഫോട്ടോസാണ് ഈ വാര്‍ത്തക്കൊപ്പം വൈറലായത്.

ഇപ്പോഴിതാ താന്‍ ഗര്‍ഭിണി അല്ലെന്ന് നടി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ആരാധകര്‍ ആശംസയുമായി എത്തിയതിന് പിന്നാലെയാണ് വിശദീകരണവുമായി നടി എത്തിയത്. ഞാന്‍ ഗര്‍ഭിണിയല്ല.

ഒരു സിനിമാ ഷൂട്ടിങ്ങിന് വേണ്ടി നടത്തിയ ചടങ്ങിനിടെയുള്ള ചിത്രമായിരുന്നത്. എല്ലാവരുടെയും ആത്മാര്‍ഥമായ സ്‌നേഹത്തിന് നന്ദി എന്നും നടി സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുകയാണ്.

praveena truth
Advertisment