Advertisment

പ്രിയ വാര്യര്‍ ഇനി ബോളിവുഡ് നായിക

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ആദ്യ ചിത്രം റിലീസ് ആകും മുന്‍പേ താരമായി മാറിയ പ്രിയ വാര്യര്‍ ബോളിവുഡിലേക്ക്. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ചിത്രത്തിലാണ് പ്രിയ നായികയാവുന്നത്. ശ്രീദേവി ബംഗ്ലാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ്.

 

publive-image

ഒമർ ലുലു സംവിധാനം ചെയ്ത ചിത്രം ഒരു അഡാർ ലൗവിലെ മാണിക്ക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകപ്രശസ്തയായ താരമാണ് പ്രിയ പ്രകാശ് വാര്യർ. ചിത്രത്തിലെ ഗാന രംഗത്തിൽ കണ്ണുകൾ കൊണ്ട് മായജാലം തീർത്താണ് പ്രിയ ലോക ജനത ശ്രദ്ധ പിടിച്ചുപറ്റിയത്.

മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

https://www.facebook.com/photo.php?fbid=1981331635283188&set=a.103064166443287&type=3

 

Advertisment