Advertisment

ഞാനും നിന്‍റെ അമ്മയും നിന്നെ സ്ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു... മകള്‍ക്ക് ആശംസയുമായി പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

സത്യന്‍ അന്ദിക്കാടിന്‍റെ മകന്‍ അനൂപ് സത്യന്‍റെ ചിത്രത്തിലൂടെ പ്രിയദര്‍ശന്‍റെ മകള്‍

കല്യാണി മലയാളത്തില്‍ നായികയായി അരങ്ങേറ്റം കുറിക്കുകയാണ്.

Advertisment

publive-image

മകളുടെ ആദ്യ മലയാളചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് പ്രിയദര്‍ശന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് പ്രിയദര്‍ശന്‍ ആശംസയറിയിച്ചത്.

''മകള്‍ കല്യാണിയുടെ ആദ്യ മലയാളചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു. എല്ലാ മാതാപിതാക്കളും

മക്കളുടെ വിജയത്തില്‍ സന്തോഷിക്കും അഭിമാനിക്കും. ഞാനും നിന്‍റെ അമ്മയും നിന്നെ സ്ക്രീനില്‍ കാണുന്നതില്‍ വളരെ അഭിമാനിക്കുന്നു, പ്രത്യേകിച്ച് ദുല്‍ഖര്‍ സല്‍മാനൊപ്പമാണെന്നതില്‍.

അനൂപ് സത്യന്‍റെ ആദ്യ ചിത്രത്തിന് എന്‍റെ ആശംസകള്‍''2017 ല്‍ തെലുങ്ക് ചിത്രമായ ഹലോയിലൂടെയായിരുന്നു കല്യാണിയുടെ അരങ്ങേറ്റം.

Advertisment