Advertisment

വേദനയെ പുഞ്ചിരിയോടെ  നേരിട്ട  മാലാഖ   പ്രിയ  നെല്‍സണ്‍ നെടുങ്കല്ലേല്‍ ഇനി ഒരോര്‍മ്മ , സംസ്കാരം ഒക്ടോബര്‍ 2ന്

author-image
ഷിജി ചീരംവേലില്‍
Updated On
New Update

 

Advertisment

publive-image

വിയന്ന . താന്‍ മരണമെന്ന യാഥാര്‍ത്യത്തെ പുല്‍കുകയാണന്ന സത്യം തിരിച്ചറിഞ്ഞപ്പോഴും പുഞ്ചിരിയോടെ മാത്രം മറ്റുള്ളവരെ നേരിട്ട ആതുരശുശ്രൂഷകയാണ് പ്രിയ നെല്‍സണ്‍ , വേദനയോടെ പലരും മുഖം തിരിച്ചപ്പോഴും അങ്ങോട്ട്‌ ചെന്ന് സുഖമാണോ എന്നു ചോദിക്കുന്ന പ്രിയയുടെ പുഞ്ചിരിക്കുന്ന മുഖം വിയന്ന മലയാളികള്‍ക്ക് ഇനി ഒരോര്‍മ്മ മാത്രം . ജോലി സ്ഥലത്തും പുറത്തും എല്ലാവരോടും സൗമ്യതയോടെ പെരുമാറിയിരുന്ന പ്രിയ ,തന്‍റെ നല്ല പെരുമാറ്റം കൊണ്ട് അളവറ്റ സുഹൃദ് ബന്ധത്തിന്‍റെ ഉടമയായിരുന്നു

താങ്ങും തണലുമായി തന്നോടൊപ്പം നിന്ന തന്‍റെ പ്രിയ ഭര്‍ത്താവിനോടും . ഏറെ സ്നേഹിച്ച മക്കളോടും തന്‍റെ സ്നേഹിതരോടും വിടപറയാനായി വിയന്നയിലെ പതിനൊന്നാമത്തെ ജില്ലയിലെ സെമിത്തേരിയിലെ കപ്പേളയില്‍ പ്രിയ നെല്‍സണ്‍ വ്യാഴാഴ്ച ഒരിക്കല്‍ക്കൂടി എത്തും .

മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തിലും ,ഫാ.തോമസ്‌ കൊച്ചുചിറ , ഫാ .വിത്സണ്‍ മേച്ചേരി ( അസി .വികാരി വിയന്ന ) , മറ്റു വൈദികര്‍ എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു   മണിക്ക്  വിടവാങ്ങല്‍ ശ്ശ്രൂഷകള്‍ നടക്കും . പൊതുദര്‍ശനം  മൂന്നു മണി മുതല്‍  നാലു മണിവരെ   നടക്കും .

പരേതനായ കരിപ്പാത്ത് ജോസഫിന്‍റെയും ,എല്‍സമ്മയുടെയും മകളാണ് പ്രിയ . സഹോദരങ്ങള്‍ , പരേതയായ ടെസ്സിമോള്‍ ബെന്നി ( കുറുപ്പന്തറ ) , മിനിമോള്‍ ഡായി എടപ്പാടിയില്‍,പൈക .രാജേഷ്‌ ജോസഫ്‌ കരിപ്പാത്ത് ( മുന്‍ പഞ്ചായത്ത് മെമ്പര്‍  മരിങ്ങാട്ടുപള്ളി )

കോതമംഗലം പൈങ്ങോട്ടൂര്‍ ,നെടുങ്കല്ലേല്‍ വര്‍ക്കി ജയിംസിന്‍റെയും , എല്‍സിയുടെയും മകനായ നെല്‍സണ്‍ ആണ് ഭര്‍ത്താവ് .  ഫ്ലോറിയാന്‍ , ഫിയോണ ,ഫാബിയ  എന്നിവരാണ്‌ മക്കള്‍ .

ഒന്നാം  തിയതി  വൈകുന്നേരം 5  മണിക്ക്  കോതമംഗലം ആനത്തൊഴിയിലുള്ള   ഭവനത്തില്‍  പോതുദര്‍ശനത്തിനു  വെക്കും  .ഒക്ടോബര്‍  2 ന്   രാവിലെ  10 .30 സംസ്കാര ശുശ്രൂഷകള്‍  ആരോഭിക്കും തുടര്‍ന്ന്  കോതമംഗലം ,  പൈങ്ങോട്ടൂര്‍  സെ. ആന്‍റണിസ് ഫൊറോന  പ്പള്ളിയില്‍   സംസ്കാരം     നടക്കും.

 

publive-image

 

വിശദവിവരങ്ങള്‍ക്ക്: ‎069911006244, 069910036412

Advertisment