Advertisment

പ്രിയങ്കയുടെ 'മുടി'ഞ്ഞ പരീക്ഷണം....ഇന്ത്യ വിട്ടാല്‍ പ്രിയങ്ക ഇങ്ങനെയാണോ?...പ്രിയങ്കാ ചോപ്രയെ ട്രോളി ട്രോളന്മാര്‍

author-image
ഫിലിം ഡസ്ക്
New Update

ന്യൂയോര്‍ക്കില്‍ നടന്ന മെറ്റ് ഗാലയുടെ റെഡ് കാര്‍പറ്റില്‍ വസ്ത്രധാരണം കൊണ്ട് ബോളിവുഡിലെ സുന്ദരിമാര്‍ ആരാധകരുടെ മനം കവര്‍ന്നു. ഗ്രേ-മഞ്ഞ-പിങ്ക് എന്നീ നിറങ്ങള്‍ സമന്വയിപ്പിച്ചു നിലത്തറ്റം മുട്ടുന്ന സില്‍വര്‍ തൂവല്‍ ഗൗണിലായിരുന്നു പ്രിയങ്ക ചോപ്ര. ഭര്‍ത്താവ് നിക് ജൊനാസിനൊപ്പം റെഡ് കാര്‍പ്പറ്റിലെത്തിയപ്പോള്‍ ഗൗണിനോടൊപ്പം പുത്തന്‍ ഹെയര്‍സ്‌റ്റൈലും ശ്രദ്ധിക്കപ്പെട്ടു.

Advertisment

publive-image

പ്രിയങ്കയുടെ 'മുടി'ഞ്ഞ പരീക്ഷണം മുന്‍കൂട്ടി അറിഞ്ഞിട്ടാവും ദീപിക പദുക്കോണിന്റെ സ്‌റ്റൈലിസ്റ്റുകളുടെ പരീക്ഷണം മേക്കപ്പിലായിരുന്നു. പിങ്ക് ഗൗണിലാണ് ദീപിക റെഡ് കാര്‍പ്പെറ്റിലെത്തിയത്; കടും നിറത്തിലുള്ള ലിപ്സ്റ്റിക്കും. ആകെയൊരു 'പിങ്ക്' മയം ! ഇതെല്ലാം സഹിക്കാം. പോപ്പ് ഗായിക ലേഡി ഗാഗയുടെ റെഡ് കാര്‍പ്പറ്റിലെ പ്രകടനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.

publive-image

പ്രിയങ്കയുടെ പുതിയ കോലത്തെ എന്തായാലും ട്രോളര്‍മാര്‍ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ഹെയര്‍സ്റ്റെലിനെ വീരപ്പന്റെ മീശയുമായി താരതമ്യം ചെയ്ത് ഇട്ട ഫോട്ടോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ഹിറ്റ്. ഇന്ത്യ വിട്ടാല്‍ പ്രിയങ്ക ഇങ്ങനെയാണോ എന്ന് മുനവച്ചുള്ള ട്രോളുകളും കൂട്ടത്തിലുണ്ട്. ഇത് മാത്രമല്ല നല്ല അടിപൊളി ക്ലോസ് അപ് താരതമ്യങ്ങള്‍ വേറെയും ഉണ്ട്.

publive-image

വിചിത്ര വസ്ത്രങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ആരാധകരുടെ ഇടയിലേക്ക് മജന്ത നിറത്തിലുള്ള ഗൗണ്‍ ധരിച്ചാണ് എത്തിയത്. റെഡ് കാര്‍പ്പറ്റില്‍ കയറിയതും ഗാഗയുടെ ഭാവം മാറി. ഗൗണ്‍ അഴിച്ചു മാറ്റി കറുത്ത നിറത്തിലുള്ള ഗൗണിലേക്കു മാറി. ഒടുവില്‍ അതും മാറ്റി ബിക്കിനിക്കു സമാനമായ വസ്ത്രം ധരിച്ച് ക്യാമറയ്ക്കു മുന്‍പില്‍ പോസ് ചെയ്യുകയായിരുന്നു. വിചിത്രമായ വസ്ത്രങ്ങള്‍ ധരിച്ച് ഇതിനു മുന്‍പും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് ലേഡി ഗാഗ.

Advertisment