Advertisment

പ്രിയങ്ക ചോപ്ര – നിക് ജോനസ് വിവാഹം നവംബറില്‍

author-image
ഫിലിം ഡസ്ക്
New Update

ന്യൂഡൽഹി : ബോളിവുഡ് സൂപ്പര്‍ താരം പ്രിയങ്ക ചോപ്രയും നിക് ജോനസുമായുള്ള വിവാഹം നവംബര്‍ 30 മുതല്‍ ഡിസബര്‍ 1 വരെ ജോധ്പുരില്‍ രാജകീയ രീതിയിൽ നടത്താന്‍ തീരുമാനമായി.

Advertisment

publive-image

ആഗസ്ത് പതിനെട്ടിന് ഇവരുടെ നിശ്ചയം നടന്നിരുന്നു. അതികം വൈകാതെ തന്നെ ആരാധകരെ അത്ഭുത പെടുത്തികൊണ്ട് കല്ല്യാണ തീയ്യതിയും നിശ്ചയിച്ചിരിക്കുന്നു. ജോധ്പുരിലെ ഉമൈദ് ഭവനില്‍ വച്ചാകും വിവാഹം നടക്കുക.

publive-image

പ്രിയങ്കയുടെയും നിക്കിന്റെയും ന്യൂയോര്‍ക്കിലെ സുഹൃത്തുക്കള്‍ക്ക് വേണ്ടി ന്യൂയോര്‍ക്കില്‍ വച്ച് ബ്രൈഡല്‍ ഷവര്‍ നടക്കും. ജോധ്പൂരിലെ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പടെ 200 പേര്‍ മാത്രമാണ് പങ്കെടുക്കുക. പ്രിയങ്കയുടെ 36ാം വയസ്സിലാണ് നിക് വിവാഹാഭ്യര്‍ത്ഥന നടത്തുന്നത്. അമേരിക്കന്‍ ഗായകനാണ് നിക് ജോനാസ്.

Advertisment