Advertisment

പ്രതിഷേധത്തിൽ പിറന്ന പ്രഖ്യാപനം, പണമടച്ചവർക്ക് തിരിച്ചു നൽകണം - സൗദി കെഎംസിസി.

author-image
admin
New Update

റിയാദ് : കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ നാട്ടിലെത്തുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്ന ക്രൂരമായ നടപടികൾക്ക് മൗനസമ്മതം നൽകിയ സംസ്ഥാന സർക്കാരിന്ന് കെഎംസിസി ഉൾപ്പടെയുള്ള പ്രവാസി സംഘടനകളുടെ ആളിപ്പടർ ന്ന പ്രതിഷേധത്തിൽ പിടിച്ചു നില്ക്കാൻ സാധിക്കാതെ വന്നപ്പോഴാണ് സൗജന്യ കോവിഡ് ടെസ്റ്റ് പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രി ശൈലജ ടീച്ചർക്ക് രംഗത്ത് വരേണ്ടി വന്നതെന്ന് കെഎംസിസി സൗദി നാഷണൽ കമ്മിറ്റി.

Advertisment

publive-image

ഫെബ്രുവരി 22 മുതൽ ഇതുവരെ ടെസ്റ്റ് ചെയ്താ പ്രവാസികൾക്ക് അവരിൽ നിന്ന് ഈടാക്കിയ തുക തിരിച്ചു നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു . ജോലി നഷ്ടപ്പെട്ടും യാത്ര വിലക്ക് മൂലവും എല്ലാം നഷ്ടപെട്ട് തിരിച്ചെത്തുന്നവരോടാണ് ഇത്രയും സമയം കോവിഡ് ടെസ്റ്റിന് വേണ്ടി തുക ഈടാക്കിയത്, അത് പാവപെട്ട പ്രവാസികൾക്ക് തിരിച്ചു നൽകണമെന്നും കെഎംസിസി നാഷണൽ കമ്മിറ്റി വാർത്താകുറിപ്പിൽ ആവശ്യപ്പെട്ടു .

പ്രോട്ടോകോൾ സംബന്ധിച്ച് കേന്ദ്രം തീരുമാനം സംസ്ഥാന ആരോഗ്യ വകുപ്പിനെ അറിയിച്ച ഉടനെ തന്നെ കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുന്ന പ്രവാസികൾക്ക് ടെസ്റ്റ് സൗജന്യ മാക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിൽ അത് സർക്കാരിന്റെ ഔദാര്യമായി കാണാമായി രുന്നു. നിറഞ്ഞ മനസ്സോടെ സ്വീകരിക്കാമായിരുന്നു. എന്നാൽ കെഎംസിസിയടക്കമുള്ള പ്രവാസി സംഘടനകളുടെ പ്രതിഷേധ കൊടുങ്കാറ്റിൽ നിഷേധ നിലപാട് മാറ്റാൻ സംസ്ഥാന സർക്കാർ നിര്ബന്ധിതരായത്

പ്രവാസികൾക്കുള്ള കാരുണ്യമായി കാണാൻ സാധിക്കില്ല . പ്രോട്ടോകോൾ പ്രകാരം നാട്ടിലെ വിമാനത്താവളങ്ങളിൽ കോവിഡ് സൗജന്യമാക്കണമെന്ന് ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും കെഎംസിസി സഊദി നാഷണൽ കമ്മിറ്റി കത്തയച്ചിരുന്നു. മുസ്ലിംലീഗ് യു ഡി എഫ് നേതാക്കൾ ഇക്കാര്യത്തിൽ ശക്തമായി ഇടപെട്ടിരുന്നു . നേരത്തെ നോർക്കയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഇക്കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുന്ന നിലപാടാണ് സ്വീകരിച്ചത്.

സ്വകാര്യ സ്ഥാപനങ്ങൾക്ക് അമിത ചാർജ് ഈടാക്കി പരിശോധന നടത്താനുള്ള അനുമതി നൽകി മിണ്ടാതിരിക്കുകയായിരുന്നു സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പേയാണ് മന്ത്രിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്.

പിഞ്ചു കുട്ടികൾക്കുള്ള പരിശോധന ഒഴിവാക്കണമെന്നും ഒറ്റത്തവണ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്നും കെഎംസിസി ആവശ്യപ്പെട്ടിരുന്നു.

ഇക്കാര്യത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി കേരളം ഇനിയും ആശയവിനിമയം നടത്തണം. ഒന്നുകിൽ വിമാനം കയറുന്നതിന് മുമ്പായോ അല്ലെങ്കിൽ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുണമെന്നാണ് പ്രവാസികളുടെ ആവശ്യം.

അതോടൊപ്പം നിലവിൽ ഏഴ് ദിവസമെന്ന കൊറന്റൈൻ കാലാവധി 14 ദിവസമായി ഉയർത്തിയ നടപടിയും പിൻവലിക്കണം. വളരെ കുറഞ്ഞ അവധിക്ക് നാട്ടിലെത്തുന്നവർക്ക് ഈ നടപടിയും കനത്ത പ്രഹരമാകും. വിമാനത്താളങ്ങളിലെ ടെസ്റ്റ് റിപ്പോർട്ട് നെഗറ്റീവ് ആണെങ്കിൽ പ്രവാസികൾക്ക് നിർബന്ധിത കൊറന്റൈൻ ഒഴിവാക്കണം

അപ്രായോഗിക നടപടികളിലൂടെ പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടിൽ നിന്ന് കേന്ദ്ര, കേരള സർക്കാറുകൾ പിന്തിരിയണമെന്നും എക്കാലവും പ്രവാസികളെ ദ്രോഹിക്കുന്ന നിലപാടി നെതിരായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവാസി സമൂഹം ശക്തമായി പ്രതികരിക്കു മെന്നും നാഷണൽ കമ്മിറ്റി മുന്നറിയിപ്പ് നൽകി .

Advertisment