Advertisment

പ്രതിരോധ ശേഷി വർധിപ്പിക്കാനും വിളർച്ച തടയാനും ഈന്തപ്പഴം

New Update

publive-image

Advertisment

ആരോഗ്യഗുണങ്ങളിൽ സമ്പന്നമാണ് ഈന്തപ്പഴം. അതുകൊണ്ടുതന്നെ ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കാം. എന്നാൽ ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ രീതിയില്‍, ഏതൊക്കെ സമയത്ത് ഈന്തപ്പഴം കഴിയ്ക്കണം എന്നുള്ളത് വളരെ പ്രധാനമാണ്. ഈന്തപ്പഴം കഴിക്കുമ്പോഴും വാങ്ങിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. കടകളിൽ നിന്നും വാങ്ങിക്കുന്ന ഈന്തപ്പഴത്തിന്റെ ഗുണനിലവാരം പ്രത്യേകം ശ്രദ്ധിക്കണം.

ഗുണനിലവാരം കുറഞ്ഞ ഈന്തപ്പഴം ആരോഗ്യത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ ഗുണനിലവാരം ഉള്ള ഈന്തപ്പഴം മാത്രം കഴിക്കുക. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം കഴിക്കുന്നതാണ് നല്ലത്. വെള്ളത്തിലിട്ട് കഴിക്കുന്നതും അതിന് പുറമെ ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. വെള്ളത്തിലിട്ട് കഴിക്കുന്നത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ഈന്തപ്പഴം പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കാനും മാനസിക സമ്മര്‍ദ്ദം ഒരു പരിധിവരെ കുറയ്ക്കാനും സഹായിക്കുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ഈന്തപ്പഴം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് സഹായിക്കും.

ഈന്തപ്പഴത്തില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ വിളർച്ച ഉള്ളവർ ഈന്തപ്പഴം നിത്യവും കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കാൻ സഹായിക്കും. മലബന്ധം, ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവ അകറ്റാനും വളരെ നല്ലതാണ് ഈന്തപ്പഴം. സെലെനീയം, കാത്സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, കോപ്പര്‍, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നിരവധി ആരോഗ്യഗുണങ്ങളാണ് ഈന്തപ്പഴത്തിനുള്ളത്.

health tips
Advertisment