Advertisment

പി. എസ്. വി. റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം നടത്തി

author-image
admin
New Update

റിയാദ് :പയ്യന്നൂര്‍ സൗഹൃദ വേദി റിയാദ് ചാപ്റ്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു . എക്സിറ്റ് 16 ലെ ഖാൻ ഇസ്ത്തിറാഹയില്‍ വച്ച് നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും അഭ്യുദയ കാംക്ഷികളും, റിയാദ് ചാപ്റ്റർ , പി. എസ്. വി. എഫ്. സി. മെമ്പര്‍മാരും കുടുംബങ്ങളും പങ്കെടുത്തു

Advertisment

publive-image

സാംസ്ക്കാരിക സമ്മേളനം റിയാദിലെ പ്രമുഖ മത പണ്ഡിതൻ  അബ്ദുൽ കബീർ അൻ വാരി യോഗം ഉത്‌ഘാടനം ചെയ്തു റമദാൻ സന്ദേശം നൽകി . പ്രസിഡന്റ്റ് അഷറഫ് കവ്വായി അധ്യക്ഷത വഹിച്ചു . ജനറൽ കൺവീനർ ബിനു ബാലകൃഷ്ണൻ പരിപാടി കൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഹരീന്ദ്രൻ കയറ്റുവള്ളി സ്വാഗതം പറഞ്ഞു

ട്രഷറർ രഞ്ജിത്ത് സി പി നന്ദി പറഞ്ഞു.

യോഗത്തില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിൽ പ്രമുഖരായ ഉബൈദ് എടവണ്ണ (മീഡിയ), അബ്ദുള്ള വല്ലാഞ്ചിറ ( ഓ. ഐ. സി. സി. ) സുധീര്‍ കുമ്മിള്‍ ( നവോദയ ) പുഷ്പ്പരാജ് ( ഇന്ത്യന്‍ എംബസി ) രാജന്‍ നിലമ്പൂര്‍ ( ന്യൂ ഏജ് ) ദീപക് (സമന്വയ ) മൈമൂന ടീച്ചര്‍ ( ഇന്ത്യന്‍ എംബസി സ്കൂള്‍ പ്രധാനാധ്യപിക ) വിജയൻ നെയ്യാറ്റിൻകര ലെതീഫ്‌ തെച്ചി ഡോ: മോയിസ്‌, നസറുദ്ദീന്‍ വി. ജെ (ന്യൂസ്‌ 24) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന പി. എസ്. വി. യുടെ മുൻ എക്സിക്യൂട്ടീവ് മെമ്പർ ശ്രീ. ഷൈജു പി. പി. ക്കു ഡോ. മോയിസ്‌ മൊമെന്റോയും പി. എസ്. വി. മുൻ ചെയർമാൻ ശ്രീ. മുസ്തഫ കവ്വായി ഉപഹാരവും സമ്മാനിച്ചു.

ഈ വർഷം പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ എക്സിക്യൂട്ടീവ് മെമ്പർമാരുടെ കുട്ടികളായ ആര്യ വിനോദ്, ശ്രീരാഗ് ഹരീന്ദ്രൻ എന്നിവര്‍ക്കും എസ്. എസ്. എൽ. സി. പരീക്ഷയില്‍ ഉന്നത വിജയം നേടിയ ലക്ഷ്മി സത്യന്‍, മുഹമ്മദ്‌ ഇര്‍ഷാദ്‌ മുഹമ്മദ്‌ കെ.കെ. എന്നീ കുട്ടികള്‍ക്കും മൊമെന്റോ നൽകി അനുമോദിച്ചു.

ഇസ്മായിൽ കരോളം, പദ്മനാഭൻ, ജനാർദനൻ, സത്യൻ കണകീൽ, ഗോപിനാഥ് സംസാരി, മധു എടച്ചേരി, പവിത്രൻ പയ്യാടക്കത്ത്, നൗഷാദ്, ലെജീഷ് ജനാർദനൻ, സുധീർ കൃഷ്ണൻ, രാജൻ പെരളം, രാജേഷ് കുഞ്ഞി മംഗലം, അനിൽ മാട്ടൂൽ, അബ്ദുള്ള പൊന്നിച്ചി, പി. എസ്. വി. എഫ്‌. സി. മെമ്പര്‍മാര്‍ എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.

Advertisment