Advertisment

ഇനി ആറ് മണിക്കൂറിൽ കൂടുതൽ പബ്ജി കളിക്കാൻ സാധിക്കില്ല

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ആറ് മണിക്കൂറിൽ കൂടുതൽ ഇനി പബ്ജി കളിക്കാൻ സാധിക്കില്ല. കളിക്കാർ പറയുന്നത് പ്രകാരം രണ്ട് മണിക്കൂറിൽ കൂടുതൽ പബ്ജി കളിച്ചാൽ ആദ്യം ഒരു മുന്നറിയിപ്പ് സന്ദേശം ലഭിക്കും.പിന്നീട് നാല് മണിക്കൂറിന് ശേഷം നിങ്ങൾ പരമാവധി പരിധി എത്താൻ പോവുകയാണെന്ന സന്ദേശവും ലഭിക്കും.

publive-image

ആറ് മണിക്കൂറിന് ശേഷം കളിക്കാർക്ക് ‘ഹെൽത്ത് റിമൈന്റർ’ എന്ന പേരിലുള്ള പോപ്പ് അപ്പ് സന്ദേശം ലഭിക്കുകയും തുടർന്ന് കളിക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. ആറ് മണിക്കൂർ നേരം കളിച്ചവർക്ക് 24 മണിക്കൂർ നേരത്തേക്കാണ് നിയന്ത്രണം നൽകുന്നത്. അതിന് ശേഷം വീണ്ടും കളിക്കാം. പബ്ജി കൂട്ടികളുടെ പഠനത്തെ ബാധിക്കുന്നു എന്ന് വിമർശനം പലയിടത്തും വന്നിരുന്നു. പിന്നാലെ ചൈനയിൽ 13 വയസിൽ താഴെയുള്ള കുട്ടികൾ പബ്ജി കളിക്കുന്നത് വിലക്കിയിരുന്നു.

Advertisment