ഒരുക്കങ്ങൾ പൂർത്തിയായി ;പുൽക്കൂട് 2018 നാളെ

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Friday, January 12, 2018

കുവൈറ്റ് : കുവൈറ്റിലെ പ്രമുഖ സംഘടനയായ ആയ യു എഫ് എം എഫ് ബി ഫ്രണ്ട്സിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം “പുൽക്കൂട് 2018 ” 18 വെള്ളിയാഴ്ച രാവിലെ 9:30 മുതൽ അബ്ബാസിയ ഹൈഡിൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും .

കുവൈറ്റ് പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്രയാവുന്ന കുവൈറ്റിന്റെ പ്രിയ എഴുത്തുകാരി ലിസി കുര്യക്കോസിന് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകും.

യു എഫ് എം സൗഹൃദകൂട്ടായ്മ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധകലാപരിപാടികൾ , ഹൽവാസ് ഹൽവാസ് അവതരിപ്പിക്കുന്ന ഗാനമേള , കുവൈറ്റിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന മിമിക്രി തുടങ്ങിയവ പ്രോഗ്രാമിന് മികവേറും . കെ കെ ദാസ് , ഗീതാകുമാരി എന്നിവരാണ് പ്രോഗ്രാം കമ്മിറ്റി കൺവീനേഴ്‌സ് .

കൂടുതൽ വിവരങ്ങൾക്ക്
Mobile :(00965) 65557002, 60077474

×