Advertisment

പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്ക് ജ​യം

author-image
admin
Updated On
New Update

ചെ​ന്നൈ: പു​തു​ച്ചേ​രി കാ​മ​രാ​ജ് ന​ഗ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി ജ​യം. കോ​ണ്‍​ഗ്ര​സി​ന്‍റെ ജോ​ണ്‍ കു​മാ​ര്‍ 7,171 വോ​ട്ടി​നു ജ​യി​ച്ചു. ജോ​ണ്‍​കു​മാ​ര്‍ 14,782 വോ​ട്ടു​ക​ള്‍ പി​ടി​ച്ച​പ്പോ​ള്‍ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി എ​ന്‍​ആ​ര്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​സ്. ഭു​വ​നേ​ശ്വ​ര​നു 7,611 നേ​ടാ​നാ​യു​ള്ളൂ.

Advertisment

publive-image

ത​മി​ഴ്‌​നാ​ട്ടി​ലെ ന​ങ്കു​നേ​രി, വി​ക്ര​വാ​ണ്ടി നി​യ​മ​സ​ഭ​ക​ളി​ലേ​ക്ക് ന​ട​ന്ന ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ലും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​രു മ​ണ്ഡ​ല​ങ്ങ​ളി​ലും ഭ​ര​ണ​ക​ക്ഷി​യാ​യ എ​ഐ​എ​ഡി​എം​കെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മു​ന്നി​ലാ​ണ്. എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം ശ​രി​വെ​ക്കും വി​ധ​മാ​ണ് മു​ന്നേ​റ്റം.

വി​ക്ര​വ​ണ്ടി​യി​ല്‍ എ​ഐ​എ​ഡി​എം​കെ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി എം.​ആ​ര്‍. മു​ത്ത​മി​ഴ്‌​സെ​ല്‍​വ​ന്‍ 16,700 ലേ​റെ വോ​ട്ടു​ക​ള്‍​ക്ക് ലീ​ഡ് ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ന​ങ്കു​നേ​റി​യി​ല്‍ വി.​നാ​രാ​യ​ണ​ന്‍ 4300ല​ധി​കം വോ​ട്ടു​ക​ള്‍​ക്കും മു​ന്നി​ലാ​ണ്. ‌

Advertisment