Advertisment

എംജിആറായി ഇന്ദ്രജിത്ത്...ജയലളിതയായി രമ്യാ കൃഷ്ണന്‍: ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് 'ക്യൂന്‍' : ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
New Update

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവചരിത്രം പറയുന്ന വെബ് സീരിസ് 'ക്യൂന്‍' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വെബ് സീരിസ് സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോനും പ്രശാന്ത് മുരുകേശനും ചേര്‍ന്നാണ്.

Advertisment

publive-image

രേഷ്മ ഗട്ട്‌വാലയാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ എംഎക്‌സ് പ്ലയറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഡിസംബര്‍ 14 എത്തും . രമ്യാ കൃഷ്ണന്‍ ജയലളിതയായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം ഇന്ദ്രജിത്താണ് എംജിആര്‍ ആയി വേഷം ഇടുന്നത്.

അതെസമയം ജയലളിതയുടെ കഥ പറയുന്ന രണ്ട് സിനിമകളാണ് തമിഴില്‍ ഒരുങ്ങുന്നത്. ബോളിവുഡ് താരം കങ്കണ റണൗട്ടിനെ നായികയാക്കി തലൈവി എന്ന ചിത്രവും നിത്യാ മേനോനെ നായികയാക്കി ദ അയണ്‍ ലേഡി എന്ന ചിത്രവും ഒരുങ്ങുന്നുണ്ട്.

എഎല്‍ വിജയ് സംവിധാനം ചെയ്യുന്ന തലൈവി എന്ന ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ എംജിആറിന്റെ വേഷത്തിലെത്തുന്നത് അരവിന്ദ് സ്വാമി ആണ്. തമിഴ്- ഹിന്ദി- തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. നവാഗത സംവിധായകയായ പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന ദ അയണ്‍ ലേഡിയുടെ ചിത്രീകരണം പുരോഗമിച്ചു വരികയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്ത് വന്നിരുന്നു.

 

&feature=emb_logo

Advertisment