Advertisment

മാലാഖമാരുടെ നാട്

New Update

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ആദ്യമായി കുവൈറ്റില്‍ എത്തിയപ്പോള്‍ താമസിക്കാനായി തിരഞ്ഞെടുത്തത് അവിടത്തെ അബ്ബാസിയ എന്ന സ്ഥലം ആയിരുന്നു . ദില്ലി എന്ന മഹാ നഗരത്തോട് വിട പറഞ്ഞു , അവിടത്തെ തിരക്കിനോടും മലിനീകരനതോടും വിട പറഞ്ഞു സമ്പന്നതയുടെ ഊഷര ഭൂമി , മണല്‍ കാറ്റിന്റെയും , ഈന്തപനകളുടെയും നാടായ , യുദ്ധങ്ങളുടെയും നാട്ടിലേക്കുള്ള ഒരു പറിച്ചു നടീല്‍ .

Advertisment

publive-image

മരുഭുമികളും അവിടെ തമ്പടിച്ചു കഴിയുന്ന ഒരു ജനതയുടെയും അറേബ്യന്‍ നാട്. അതിനെ ഞാന്‍ എന്റെ ഈ ഭുമിയിലെ വാഗ്ദത നാടായി കണ്ടു . നീണ്ട ഒരു യാത്ര അബുദാബി മുസ്കാറ്റ്‌ എന്നിവയൊക്കെ താണ്ടിയിരുന്നു ആയ യാത്ര .എയര്‍പോര്‍ട്ടില്‍ നിന്നും യാത്രയിലുടനീളം ഡ്രൈവര്‍ വഴികളൊക്കെ പറഞ്ഞു തന്ന്നു. അങ്ങിനെ അബ്ബാസിയ എന്നാ ദേശത്ത് എത്തി ചേര്‍ന്നു.

വഴിയിലുടനീളം ഉയര്‍ന്നു നിക്കുന്ന കെട്ടിടങ്ങള്‍ ഇന്ത്യ കാരുടെ സ്കൂള്‍ ഒക്കെ താണ്ടി ഞാന്‍ വസ സ്ഥലത്ത് എത്തി ചേര്‍ന്നുഓരോ ബില്‍ഡിംഗ്‌ കഴിഞ്ഞുള്ള പലവ്യന്ജന കടകള്‍ സലൂനുകള്‍ ഭക്ഷണ ശാലകള്‍ ഞാന്‍ വീണ്ടും കേരളത്തില്‍ എത്തിയത് പോലെ . മേല്പറഞ്ഞ എല്ലാ സ്ഥാപനങ്ങളും കേരള മക്കളുടെ സ്വന്തം. അവിടം കൊണ്ടും അവസാനിച്ചിരുന്നില്ല , സ്കൂള്‍, പ്ലേ സ്കൂള്‍ ടൈപ്പിംഗ്‌ സെന്റര് തുടങ്ങി എല്ലാം .

എന്നാല്‍ എന്നെ വളരെ അധികം അതിശയിപിച്ചത് ഓരോ ബില്‍ഡിംഗ്‌ നു മുന്‍പിലും പ്രതയ്ഷ പെടുന്ന തൂ വെള്ള വസ്ത്ര ധാരികളായ അനവധി അയ നേഴ്സ് മാരെ ആയിരുന്നു . അതെ എല്ലാ ബില്ടിങ്ങില്‍ ഉം കാണുന്ന അവരെ . കൂട്ടം കൂട്ടമായി രാവിലെയും ഉച്ചക്കും രാത്രിയിലും പ്രത്യക്ഷ

പെടുന്ന ഈ കൂട്ടരേ .

അതെ അബ്ബാസിയ മാലാഖമാരുടെ നാടാണ്‌ .തൂ വെള്ള വസ്ത്രം ധരിച്ചു ഒരു പ്രദേശം മുഴുവനായി വെള്ള നിറം നല്‍കുന്നവര്‍ . ഒരു കുടുംബത്തിന്റെയും അല്ല കുടുംബങ്ങളുടെയും ഉന്നമനത്തിനായി , സാമ്പത്തിക ഭദ്രതക്കായി , കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിനായി , രോഗികളായ ഉറ്റവര്‍ക്ക് വേണ്ടി മാലാഖമാരുടെ കുപ്പായം അണിഞ്ഞവര്‍. നമ്മുടെ നാട്ടിലെ അനേകം അടുപ്പുകള്‍ പുകയുന്നത് ഇവരുടെ വിയര്‍പ്പിലാണ് .

നമ്മുടെ നാട്ടിലും വിദേശത്തും ഉള്ള ഡോക്ടര്‍സ് എഞ്ചിനീയര്‍സ , ശാസ്ത്രഞ്ജര്‍ , സിവില്‍ സെര്‍വന്റ്സ് , എഴുത്തുകാര്‍ എല്ലാം എല്ലാം ഉടലെടുക്കുന്നത് ഈ മാലാഖമാരുടെ വിയര്പില്‍ നിന്നും ആണ് . എന്തിനതികം നമ്മുടെ രാജ്യത്തിന്‍റെ സാമ്പത്തിക നില പിടിച്ചു നിര്‍ത്തുന്നതും ഇവരാകും. നമ്മുടെ നാട്ടില്‍ ഉയര്‍ന്നു പൊങ്ങുന്ന ഓരോ കൊട്ടാര സമാന മായ വീടുകളും ഒരു പക്ഷെ ഇവരുടെ കൂടിയുള്ള വിയര്‍പ്പകാം.  ഇവരിലൂടെ ആകും ഒരു പക്ഷെ അനേകങ്ങള്‍ നല്ല ചികിത്സയും പരിചരണവും കിട്ടി ജീവിക്കുന്നത്.

ഇവരാണ് ഈ അബ്ബാസിയ ദേശത്തിന്റെ മുഖ മുദ്ര .കുവൈറ്റിലെ കേരളത്തിന്‌ ഒരു വേറിട്ട ഐഡന്റിറ്റി സമ്മാനികുന്നവര്‍.ഈ ദേശത്ത് പുതിയതായി ഉയരുന്ന ഓരോ സ്ഥാപനങ്ങളും ഒരു പക്ഷെ ഇവരെ കൂടി ഉദേശിക്കുന്നത് ആവും . സ്വന്തം നാടും വീടും വിട്ടു ഈ ദേശത്ത് വന്നു സ്വന്തം ദേശത്തുള്ള ഉറ്റവര്‍ക്കായി വിയര്‍പ്പു ഒഴുക്കുന്ന എല്ലാ ഈ ഭൂമിയിലെ മാലാഖമാര്‍ക്കും നന്ദി പ്രണാമം . അതേ അബ്ബാസിയ മാലാഖ മാരുടെ നാടാണ്‌ .

kuwait
Advertisment