രാഹുൽ ഗാന്ധിയുടെ ദുബായ് സന്ദർശനത്തിനു റിയാദ് ഓ.ഐ.സി.സി. നേതാക്കളും. 

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, January 10, 2019
റിയാദ് : രാഹുൽ ഗാന്ധിയുടെ യു.എ. ഇ. സന്ദർശനവുമായി ബന്ധപെട്ടു റിയാദിൽ  സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്  കുമ്പള,ഗ്ലോബൽ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം,   പ്രസിഡന്റുമാരായ  സജീർ പൂന്തുറ, ഫൈസൽ പാലക്കാട്, സെൻട്രൽ കമ്മിറ്റി ജോ ട്രഷറർ ഷാനവാസ് മുനമ്പത്ത്   തുടങ്ങിയവരുടെ നേത്രത്വത്തിൽ   ഓ.ഐ സി.സി. പ്രവർത്തകർ ദുബായിലേക്ക് പുറപ്പെട്ടു.   മറ്റു ഇതര  സംസ്ഥാനത്തു നിന്നുള്ള കോൺഗ്രസ് പ്രവർത്തകരുവും റിയാദിൽ നിന്നുള്ള സംഘത്തിലുണ്ട്.
മഹാത്മാഗാന്ധിയുടെ നൂറ്റിയമ്പതാം ജന്മവാര്ഷികത്തോടനുബന്ധിച്ചു   ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ   ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിര കണക്കിന്  കോൺഗ്രസ് അനുഭാവികളാണ് ദുബായിൽ എത്തി ചേർന്നിട്ടുള്ളത്. പരിപാടിയുട വിജയത്തിന് വേണ്ടി കേരളത്തിൽ നിന്നുള്ള കോൺഗ്രെസ്സ്സിന്റെ നേതാക്കന്മാരായ ഉമ്മൻ ചാണ്ടി, എം. കെ.രാഘവൻ എം.പി. കെ. സുധാകരനെ,  എൻ.സുബ്രമണ്യൻ അടക്കമുള്ള വർ  രണ്ടാഴച കാലമായി ദുബായിൽ ക്യാമ്പ് ചെയ്ത  പ്രവർത്തനങ്ങൾക്ക് ചുക്കാന്‍ പിടിക്കുന്നു .
വളരെ  പ്രതീക്ഷയോടെയാണ് പ്രവാസികൾ  രാഹുലാ ഗാന്ധിയുടെ ഗൾഫ് സന്ദർശനത്തെ നോക്കി കാണുന്നത്.  രാഹുൽ ഗാന്ധിയെ സൗദിയിലേക്ക് ക്ഷണിക്കുവാൻ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് കുഞ്ഞി കുമ്പള,  ഗ്ലോബൽ വക്താവ് മൻസൂർ  പള്ളൂർ, നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി.എം. നജീബ് തുടങ്ങിയവരുടെ  നേത്രത്വത്തിലുള്ള സൗദി സംഘം അദ്ദേഹത്തെ കാണുമെന്ന് സെൻട്രൽ കമ്മറ്റി അറിയിച്ചു.
×