Advertisment

രജനീകാന്തിനൊപ്പം വീണ്ടും നയൻതാര; ദർബാറിന്റെ ഫസ്റ്റ് ലുക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

രജനീകാന്തും നയൻതാരയും ദർബാർ എന്ന ചിത്രത്തിൽ വീണ്ടും ഒന്നിക്കുന്നു. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ചന്ദ്രമുഖി’ എന്ന ചിത്രത്തിലാണ് രജനീകാന്തും നയൻതാരയും ആദ്യമായി ഒന്നിച്ചത്.എന്നാൽ വർഷങ്ങൾക്ക് ശേഷം എ.ആർ മുരുകദോസ് ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

https://twitter.com/LycaProductions

ചിത്രം ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമെന്നാണ് സൂചന. പ്രീ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിച്ച സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അറിയുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. 28 വർഷങ്ങൾക്ക് ശേഷം രജനീകാന്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നതിന്റെ സന്തോഷം നേരത്തെ സന്തോഷ് ശിവൻ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. വർഷങ്ങൾക്ക് മുമ്പ് രജനികാന്ത് ചിത്രം ദളപതിയിലൂടെയാണ് ഇരുവരും ഒന്നിച്ചത്.

Advertisment