Advertisment

‘രാക്ഷസന്‍’ തെലുങ്കിലേക്ക്; ടീസര്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

തമിഴ് ചിത്രം ‘രാക്ഷസന്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. നവാഗതനായ രമേഷ് വര്‍മ്മയാണ് രാക്ഷസന്‍ തെലുങ്കില്‍ റീമേക്ക് ചെയ്യുന്നത്. ഇപ്പോഴിതാ ശ്രദ്ധേയമാവുകയാണ് രാക്ഷസന്റെ തെലുങ്ക് പതിപ്പിന്റെ ടീസര്‍. രാംകുമാറാണ് തമിഴില്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

വിഷ്ണു വിശാലാണ് രാക്ഷസനില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ വെള്ളിത്തിരയില്‍ എത്തിച്ചത് ശരവണനായിരുന്നു. തീയറ്ററുകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ശരവണന്റേത്. അമല പോള്‍ ആയിരുന്നു രാക്ഷസന്റെ തമിഴ് പതിപ്പില്‍ നായികയായെത്തിയത്.

വിശാലിന് പകരം ബെല്ലംകൊണ്ട ശ്രീനിവാസാണ് തെലുങ്ക് പതിപ്പില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മലയാളി താരം അനുപമ പരമേശ്വരന്‍ തെലുങ്ക് പതിപ്പില്‍ നായികാ കഥാപാത്രമായെത്തുന്നു. അതേസമയം സൈക്കോ കൊലയാളി ക്രിസ്റ്റഫറിനെ തെലുങ്കിലും അവതരിപ്പിക്കുന്നത് ശരവണനാണ്. ചിത്രീകരണം പൂര്‍ത്തിയായ രാക്ഷസന്റെ തെലുങ്ക് പതിപ്പ് ജൂലൈ 18 ന് തീയറ്ററുകളിലെത്തുമെന്നാണ് സൂചന.

Advertisment