രണ്‍ബീറുമായുള്ള വിവാഹം ഉടനില്ലെന്ന് ആലിയ

ഫിലിം ഡസ്ക്
Monday, February 11, 2019

ദീപിക പദുകോണ്‍-രണ്‍വീര്‍ സിങ് വിവാഹത്തിനു ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താര വിവാഹത്തിനു വേണ്ടിയാണ്. ബോളിവുഡിലെ മോസ്റ്റ് ക്യട്ടസ്റ്റ് താരമായ ആലിയ ഭട്ടിന്റേയും റൊമാന്റ്റിക് താരം രണ്‍ബീര്‍ കപൂറിന്റേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

എന്നാല്‍ വിവാഹം ഉടനെ ഉണ്ടാകില്ലെന്ന് ആലിയ പറഞ്ഞു. അടുത്ത് രണ്ട് മനോഹര ബോളിവുഡ് വിവാഹങ്ങള്‍ കഴിഞ്ഞതല്ലേയുള്ളൂ, ആളുകള്‍ക്ക് ഒരു ഇടവേളയൊക്കെ ലഭിക്കട്ടേയെന്ന് ആലിയ ഒരുഇന്റര്‍വ്യുവില്‍ പറഞ്ഞു.

×