Advertisment

9,999 രൂപക്ക് 48 മെഗാപിക്സല്‍ ക്യാമറയുമായി റെഡ്മി നോട്ട് 7

author-image
ടെക് ഡസ്ക്
Updated On
New Update

publive-image

Advertisment

ഷവോമിയുടെ റെഡ്മി നോട്ട് 7 ഉടന്‍ ഇന്ത്യന്‍ സ്മാർട്ട് ഫോൺ വിപണി കീഴടക്കാന്‍ എത്തും. റെഡ്മി, ഷവോമിയുടെ ഉപബ്രാൻഡായി മാറിയതിന് ശേഷം ആദ്യമായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണാണ് റെഡ്മി നോട്ട് 7. ജനുവരി 15 മുതല്‍ ചൈനിസ് വിപണിയില്‍ ഫോണിന്റെ വില്‍പ്പന ആരംഭിച്ചിരുന്നു. 9,999 രൂപ മുതലായിരിക്കും ഫോണിന്റെ ഇന്ത്യയില്‍ വിപണി വില ആരംഭിക്കുക.

48 മെഗാപിക്സല്‍ ക്യാമറയുമായാണ് ഫോണ്‍ എത്തുന്നത് തന്നെയാണ് പ്രധാന പ്രത്യേകത. 48 മെഗാപിക്സലിന്റെ പ്രൈമറി സെന്‍സറും 5 മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഫോണിലുള്ളത്.

publive-image

സാംസങിന്റെ ജിഎം1 സെന്‍സറാണ് ക്യാമറയുടെ കരുത്ത്. 13 മെഗാപിക്സലാണ് ഫോണിന്റെ സെല്‍ഫി ക്യാമറ. 2340 x 1080 പിക്സല്‍ റസല്യൂഷനില്‍ 6.3 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് വാട്ടര്‍ഡ്രോപ് നോച്ച്‌ ഡിസ്‌പ്ലേണ് ഫോണിന് നല്‍കിയിരിക്കുന്നത്. സുരക്ഷിതമായ ഗൊറില്ല ഗ്ലാസ് 5ലാണ് ഡിസ്‌പ്ലേ നിര്‍മ്മിച്ചിരിക്കുന്നത്.

publive-image

അതിവേഗ ചാര്‍ജിങിനായി ടൈപ്പ് സി യുഎസ് ബി മി പോര്‍ട്ട് ഫോണില്‍ ഒരുക്കിയിരിക്കുന്നു. 4000 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്. ക്യുക്ക് ചാര്‍ജ് 4 പിന്തുണയുള്ളതാണ് ഫോണിന്റെ ബാറ്ററി.3 ജി ബി റാം 32 ജി ബി സ്റ്റോറേജ്, 6 ജി ബി റാം 64 ജി ബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് റെഡ്മി നോട്ട് 7നെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഫോണിന്റെ കുറഞ്ഞ പതിപ്പിന് 9999 യുവാനാണ് ചൈനയിലെ വില. ഇന്ത്യന്‍ രൂപയില്‍ ഇത് ഏകദേശം 10,300 രൂപയാണ്.

Advertisment