Advertisment

ട്രിവാ റിയാദ് പുനഃസംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ് : തിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മ ട്രിവാ പുനഃസംഘടിപ്പിച്ചു. കല സാമൂഹികം സാംസ്കാരികം ജീവകാരുണ്യം എന്നീ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന ട്രിവാ, പ്രവാസി കുട്ടയ്മകൾക്കു എന്നും മാതൃക സംഘടനയായി പ്രശംസനീയമായ പ്രവർത്തനങ്ങൾ കാഴ്ച്ചവെച്ചുകൊണ്ട് മുന്നേറുകയാണ്.

Advertisment

publive-image

2020 ഇൽ സംഘടനയുടെ പ്രവർത്തനം പുതിയ തലത്തിലേക്ക് കൊണ്ടുവരികയാണ് ട്രിവയുടെ ലക്ഷ്യമെന്ന ചെയർമാൻ ശ്രീ. വിജയൻ നെയ്യാറ്റിൻകര അറിയിച്ചു. അപ്പോളോ ഡിമോറയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ ട്രിവയുടെ പ്രസിഡന്റ് ആയി ശ്രീ. നിഷാദ് ആലംകോട്, വൈസ് പ്രസിഡന്റ് ശ്രീ. സജീർ പൂന്തുറ, ശ്രീ. റഫീഖ് വെമ്പായം, ജനറൽ സെക്രട്ടറി ശ്രീ. റാസി കോരാണി , ട്രഷറർ ശ്രീ. ജഹാന്ഗീർ, ജോയിൻ സെക്രട്ടറി ശ്രീ. സഫറുള്ള വിഴിഞ്ഞം, ജോയിൻ ട്രഷറർ ശ്രീ. ഹാഷിം വള്ളക്കടവ്, ചാരിറ്റി ശ്രി. S.P ഷാനവാസ്‌, മീഡിയ ഐ ടി ശ്രീ. നാദിർഷ കുളമുട്ടം കലാസാംസ്കാരിക കൺവീനറായി അശോകൻ നാലാഞ്ചിറ,എന്നിവരെ തെരഞ്ഞെടുത്തു.

ട്രിവയുടെ ഉപദേശക സമിതി അംഗങ്ങളായി താഹിർ അറഫ, രവികാരക്കോണം, ഹുസൈൻ കാവുവിള) എന്നിവരെ പുതിയ ഭാരവാഹികളായും തെരഞ്ഞടുത്തു. തുടർന്ന് ട്രിവയുടെ ഭാവി പ്രവർത്തനം കൂടുതൽ ജനകീയവും പ്രവാസികൾക്കും പ്രവാസം അവസാനിപ്പിച്ചവർക്കും ഉപകാരപ്പെടുന്ന തരത്തിലായിരിക്കുമെന്ന് നിഷാദ് ആലംകോട് അറിയിച്ചു.

Advertisment