Advertisment

റിംല സീസണ്‍ 2 മധുരമായി പെയ്തിറങ്ങിയ മധുരിക്കും ഓര്‍മ്മകള്‍

author-image
admin
Updated On
New Update

റിയാദ് : റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ (റിംല) മധുരിക്കും ഓർമകളെ സീസൺ 2 എന്ന പേരിൽ സംഘടിപ്പിച്ച സംഗീത വിരുന്ന് എക്സിറ്റ് 18 ലെ മർവ ഓഡിറ്റോറിയത്തിൽ അരങ്ങേറി. പഴയകാല മലയാളം , തമിഴ്, ഹിന്ദി ഗാനങ്ങൾ കോർത്തിണക്കി ലൈവ് ഓർക്കസ്ട്രയുടെ പശ്ചാത്തലത്തിൽ മധുരമായി പെയ്തിറങ്ങിയ റിംലയുടെ രണ്ടാമത്തെ സംഗീതനിശ നിറഞ്ഞസദസ്സ് നെഞ്ചിലേറ്റി റിയാദിലെ സംഗീത പ്രേമികള്‍ക്ക് വീണ്ടും നല്ല ഗാനങ്ങള്‍ സമ്മാനിച്ച്‌ റിംല പ്രേഷകമനസ്സില്‍ സ്ഥാനം നേടി

Advertisment

publive-image

പതിനഞ്ചോളം ഗായകര്‍ ഇരുപത്തിയാറോളം തെരഞ്ഞെടുത്ത ഗാനങ്ങള്‍ ചിട്ടപെടുത്തി  മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്ന സംഗീത ചടങ്ങ്   ഇബ്രാഹിം സുബ്ഹാൻ ഉദ്ഘാടനം ചെയ്തു . റിംല പ്രസിഡന്റ്  വാസുദേവൻ പിള്ള അദ്ധ്യക്ഷത വഹിച്ചു    കുട്ടികളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട്, വരുന്ന ഏപ്രിൽ മാസത്തിൽ റിംല നടത്തുവാൻ തീരുമാനിച്ചിരിക്കുന്ന സംഗീതപരിപാടിയെക്കുറിച്ച് പ്രസിഡണ്ട്‌ വാസുദേവന്‍ പിള്ള  അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു

publive-image

സാംസ്‌കാരിക സമ്മേളനത്തിൽ എയർ ഇന്ത്യയുടെ   പ്രതിനിധി  ഹരി, ബെസ്ററ് കാർഗോ പ്രതിനിധി ഷൗക്കത്ത്, സിറ്റി ഫ്ലവർ പ്രതിനിധി  സുബി , ഗൾഫ് ഗേറ്റ് പ്രതിനിധി ഇബ്രാഹിം  വെളിയങ്കോട് , ജയൻ കൊടുങ്ങല്ലൂർ , പുഷ്പരാജ് , വിജയൻ നെയ്യാറ്റിൻകര , അബ്ദുള്ള വല്ലാഞ്ചിറ, റിംല യുടെ ചീഫ് പേട്രൺകെ,സി  നാരായൺ എന്നിവർ പങ്കെടുത്തു. സീമ ഗോപകുമാർ സ്വാഗതവും, റിംല വൈസ് പ്രസിഡന്റ്  S P ഷാനവാസ് നന്ദിയും രേഖപ്പെടുത്തി.

publive-image

ഗിരിദാസ് ഭാസ്കരൻ, ജലീൽ കൊച്ചിൻ, ശ്യാം സുന്ദർ, ജോജി കൊല്ലം, വിനോദ് കൃഷ്ണ, ജോമോൻ മാവേലിക്കര, രണൻ കമലൻ, അൻസാർ ഷാ , വാസുദേവൻ, കൃഷ്ണകുമാർ, നിഷ ബിനീഷ്, ഗാഥാ ഗോപകുമാർ ,തസ്നിം റിയാസ് , ദേവിക ബാബുരാജ്, അന്ന ബിനോയ് , ആഗ്നസ് ബിനോയ്, വൈഗ സുധീഷ്, ലിനറ്റ് സ്കറിയ എന്നീ ഗായകർ ശ്രുതിമധുരമായി ഗാനങ്ങൾ ആലപിച്ചു.

publive-image

ഇല്ലിയാസ് മണ്ണാർകാടിന്റെ നേതൃത്വത്തിൽ ബിജു ഉതുപ്പ്, ഇബ്രാഹിം വെളിയംകോട് , മാസി മാധവൻ, സന്തോഷ് തോമസ്, ജോജി മാത്യു, ഷാനവാസ് ചേലാമ്പ്ര , കാതറിൻ മാത്യൂസ്, നവ്നീത് ഗോപകുമാർ എന്നിവർ വാദ്യോപകരണങ്ങളാൽ പശ്ചാത്തലമൊരുക്കി.

publive-image

എയർ ഇന്ത്യ മുഖ്യപ്രയോജരും , ബെസ്ററ് കാർഗോ, ഗൾഫ് ഗേറ്റ് ,ബിൻ ഖൈത് എന്നിവർ സഹപ്രയോജകരും ആയിരുന്നു. റിംല സെക്രട്ടറി ഗോപകുമാർ, ഫിനാൻസ് സെക്രട്ടറി മാത്യു ജേക്കബ്, പ്രോഗ്രാം കോ ഓർഡിനേറ്റർ ശരത് ജോഷി , പി ആര്‍ ഓ ബാബുരാജ്, സുധീഷ്, ബിനോയ്, രാജൻ കാരിച്ചാൽ, നാസർ കല്ലറ, നിമ്മി ജോജി, അനിത രണൻ , പ്രഭ മാത്യൂസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സീമ ഗോപകുമാർ അവതാരകയായിരുന്നു .

publive-image

 

Advertisment