Advertisment

റിസ ലഹരിവിരുദ്ധ പ്രതിജ്ഞാ കാമ്പയിൻ സംഘടിപ്പിക്കുന്നു

author-image
admin
New Update

റിയാദ് : സൗദി ദേശീയ മയക്കുമരുന്ന് നിയന്ത്രണ സമിതിയുടെ അംഗീകാരത്തോടെ 2012 -മുതൽ അന്താരാഷ്ട്രതലത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന സുബൈർ കുഞ്ഞു ഫൗണ്ടേഷൻ്റെ 'റിസ' യുടെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 -നു വിവിധ രാജ്യങ്ങളിലെ സ്‌കൂളുകളിലെ കൗമാരക്കാരായ കുട്ടികൾക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കുന്നു .

Advertisment

publive-image

സൗദി അറേബിയ ,യു .എ .ഈ ,ഒമാൻ , മറ്റു ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലെ വിവിധ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളു കൾ കേന്ദ്രീകരിച്ചു ആരംഭിച്ച പരിപാടിയിൽ മുൻവർഷങ്ങളിൽ പതിനായിരക്കണക്കിന് കുട്ടികളും ആയിരക്കണക്കിനു അധ്യാപ കരും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തിരുന്നു.

ഇക്കൊല്ലം കൂടുതൽ സ്‌കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള ത്തിലും പരിപാടി സംഘടിപ്പിക്കുന്നു. റിസയുടെ വിവിധ റീജി യണൽ / സോണൽ ഘടകങ്ങൾ അതതു പ്രദേശങ്ങളിലെ പരിപാടി കൾക്ക് നേതൃത്വം നാല് കും. പരിപാടിക്കായി തയാറാക്കിയ ലഖുലേഖ ,പ്രതിജ്ഞ ,ഫീഡ്ബാക്ക് ഫാറം, തുടങ്ങിയവ https://itsssl.com/WDD2019 എന്ന ലിങ്കിൽ ലഭ്യമാണ് .

ലഹരി ഉപഭോഗം തുടങ്ങുന്നതിനു മുൻപ് തന്നെ തടയുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ചുവരുന്ന പ്രതിജ്ഞാ പരിപാടിയിൽ ബന്ധപ്പെട്ട എല്ലാ പേരും സഹകരിക്കണമെന്നും മുഴുവൻ വിദ്യാ ഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കണമെന്നും റിസാ കൺവീനറും സുബൈർകുഞ്ഞു ഫൗണ്ടേഷൻ ചെയർമാനുമായ ഡോ :എസ് .അബ്ദുൾ അസീസ്, പ്രോഗ്രാം കൺസൾട്ടൻറ് ഡോ : എ .വി .ഭരതൻ എന്നിവർ അഭ്യർത്ഥിച്ചു .കൂടുതൽ വിവരങ്ങൾക്ക്

risa.skf@gmail.com എന്ന ഈ -മെയിലിൽ ബന്ധപെടാം

Advertisment